തിരുവനന്തപുരം: മോന്‍സന്‍ പീഡിപ്പിക്കുമ്പോള്‍ കെ സുധാകരന്‍ അവിടെ ഉണ്ടായിരുന്നുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പരാമര്‍ശത്തിനെതിരെ പരാതി. പൊതുപ്രവര്‍ത്തകന്‍ പായിച്ചിറ നവാസാണ് ഡിജിപിക്ക് പരാതി നല്‍കിയത്. പോക്സോ കേസില്‍ സുധാകരന് എതിരെ മൊഴിയുണ്ടെന്ന പ്രസ്താവന കലാപാഹ്വാനമാണെന്ന് പരാതിയില്‍ പറയുന്നു. എം.വി ഗോവിന്ദനെതിരെ കലാപാഹ്വാനത്തിന് കേസ് എടുക്കണമെന്നാണ് ആവശ്യം. രാഷ്ട്രീയ സംഘര്‍ഷം ലക്ഷ്യമിട്ടാണ് ഗോവിന്ദന്റെ പ്രസ്താവനയെന്നും പരാതിയില്‍ പറയുന്നു.
മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട പോക്‌സോ കേസില്‍ സുധാകരനെതിരെ കടുത്ത ആരോപണങ്ങളാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഉന്നയിച്ചത്. മോന്‍സണ്‍ തന്നെ പീഡിപ്പിക്കുമ്പോള്‍ സുധാകരന്‍ അവിടെയുണ്ടായിരുന്നുവെന്നാണ് അതിജീവിതയുടെ മൊഴിയെന്നായിരുന്നു എം.വി ഗോവിന്ദന്റെ ആരോപണം. വിവരം അറിഞ്ഞിട്ടും സുധാകരന്‍ ഇടപെട്ടില്ലെന്നും വര്‍ത്തകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.