മലപ്പുറം : മലപ്പുറം ജില്ലയില്‍ ഇനി മുതല്‍ എല്ലാ ഞായറാഴ്ചകളിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയിരിക്കും. മലപ്പുറത്ത് കൊവിഡ് 19 വ്യാപനം ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇന്നലെ മാത്രം ജില്ലയില്‍ 255 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 219 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പകര്‍ന്നിരിക്കുന്നത്. വിവാഹം, മരണം, ആശുപത്രി എന്നിവയ്ക്ക് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ബാധകമല്ല.
കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ ലഭിക്കുകയും ചെയ്യും. വ്യാപാര സ്ഥാപനങ്ങള്‍ക്ക് രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ പ്രവര്‍ത്തിക്കാം. ഹോട്ടലുകളിലെയും തട്ടുകടകളിലെയും പാഴ്സല്‍ സര്‍വ്വീസ് രാത്രി 9 വരെയുണ്ടാകും.