പത്തനംതിട്ട : കേരള പ്രദേശ് ഗാന്ധി ദർശൻ വേദി(കെ.പി.ജി.ഡി. )ആറൻമുള നിയോജക മണ്ഡലം സമ്മേളനം സംസ്ഥാന സെക്രട്ടറി ബിനു എസ് ചക്കാലയിൽ ഉദ്ഘാടനം ചെയ്തു. വർഷങ്ങളായി പണിമുടങ്ങിക്കിടക്കുന്ന പമ്പാ നദിയിലൂടെയുള്ള കോഴഞ്ചേരി പാലം അടിയന്തിരമായി പൂർത്തിയിക്കണം എന്ന് സമ്മേളനം ആവശ്യപ്പെട്ടു. സർക്കാരിന്റെയും സഹകരണ ബാങ്കുകളുടേയും ജനങ്ങളുടേയും പണം കൊള്ളയടിക്കുന്നവർ വികസന-ക്ഷേമ പ്രവർത്തനങ്ങൾക്ക് ആവശ്യമായ തുക അടിയന്തിരമായി കണ്ടെത്തണമെന്നും യോഗം ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡൻറ് എം.റ്റി.ശാമുവേൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.ജി.ഡി.ജില്ലാ ചെയർമാൻ കെ.ജി.റെജി മുഖ്യ പ്രഭാഷണം നടത്തി.
സാമ്പത്തിക വികസനവും രാഷ്ട്രീയവും എന്ന വിഷയത്തിൽ ജില്ലാ സെക്രട്ടറി അനൂപ് മോഹൻ ക്ലാസ്സ് എടുത്തു. ജില്ലാ ജനറൽ സെക്രട്ടറി ശ്രീദേവി ബാലകൃഷ്ണൻ, ഐ.എൻ.സി.മണ്ഡലം പ്രസിഡൻറ് കെ.പി.മുകുന്ദൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മേഴ്സി മാത്യു, കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി ജില്ലാ സെക്രട്ടറി ശ്രീകലാ റെജി, കെ.പി.ജി.ഡി.നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സോണി ഗംഗാധരൻ, ട്രഷറർ അഡ്വ. ഷെറിൻ എം.തോമസ്, മണ്ഡലം പ്രസിഡൻറ് എം.റ്റി.വർഗീസ്, ജനറൽ സെക്രട്ടറി സതീദേവി, മാത്യു എൻ.ചെറിയാൻ, ബിജോ ജോർജ്ജ് വർഗീസ്, തോമസ് മാത്യൂ, പ്രിയാമ്മ, മോഹൻ കോശി, ലതാ ചെറിയാൻ, എൻ.എം.കോശി എന്നിവർ പ്രസംഗിച്ചു.