Monday, May 5, 2025 12:57 pm

അടുക്കള മാലിന്യങ്ങളില്‍ നിന്ന് എങ്ങനെ ജൈവവളം നിര്‍മ്മിക്കാം

For full experience, Download our mobile application:
Get it on Google Play

പച്ചക്കറികളുടെ അവശിഷ്ടങ്ങളും, ബാക്കിയുള്ള ആഹാരവും ഇനി വലിച്ചെറിയേണ്ട. അവ നമുക്ക് അടുക്കള തോട്ടത്തിലേക്ക്  നല്ല ജൈവ വളമാക്കാം. ഇങ്ങനെ ഒരു കമ്പോസ്റ്റ് തയ്യാറാക്കാന്‍ ഏറ്റവും അത്യാവശ്യമായി വേണ്ടത് ഒരു കണ്ടയിനര്‍ ആണ്. നമുക്കിപ്പോ കളയാനായി വെച്ചിരിക്കുന്ന പെയിന്റ് ബക്കറ്റുകള്‍, പഴയ ടിന്നുകള്‍ എന്നിവയൊക്കെ ഇതിനായി ഉപയോഗിക്കാം. ആദ്യം ചെയ്യേണ്ടത് ബക്കറ്റില്‍ കണ്ടയിനറിന് ഉള്ളില്‍ നല്ല എയര്‍ പാസ്സേജ് ഉണ്ടാക്കുക എന്നതാണ്. അതിനായി കണ്ടയിനറിന് ചുറ്റിലും കുറെ ദ്വാരങ്ങള്‍ ഉണ്ടാക്കുക. അതുപോലെ തന്നെ കണ്ടയിനറിന് അടി ഭാഗത്തും ദ്വാരങ്ങള്‍ ഇടണം. അടിഭാഗത്ത്‌ ദ്വാരങ്ങള്‍ ഇടുന്നത് കമ്പോസ്റ്റിന് ഉള്ളിലുള്ള ആവശ്യമില്ലാത്ത ജലാംശവും മറ്റും പുറത്തേക്കു പോകുന്നതിനു സഹായിക്കും. ഇതിന് ഒരു മൂടിയും വേണം.

ബക്കറ്റ് റെഡിയായിക്കഴിഞ്ഞാൽ പിന്നെ ഇതിലേക്ക് അടുക്കള മാലിന്യങ്ങളായ തേയില ചണ്ടി, പഴം, പച്ചക്കറി വേസ്റ്റ് ഇവയെല്ലാം നിക്ഷേപിക്കാം. അതുപോലെ തന്നെ കാത്സ്യം ലഭിക്കാനായി മുട്ടത്തോടും ഇട്ട് നല്‍കാം. പച്ചക്കറി വേസ്റ്റും പച്ചിലകളും ഒക്കെ നൈട്രജൻ ലഭിക്കാൻ സഹായിക്കും. അതിനാൽ പറമ്പിലെ ചെറിയ കളകളും മറ്റും ഇതില്‍ ചേർക്കാവുന്നതാണ്. കുറച്ചു കരിയിലയും ഇതില്‍ നിക്ഷേപിക്കണം. ഇതിലൂടെ  കാർബൺ കുറവ് പരിഹരിക്കാനാകും. പിന്നെ വേസ്റ്റിലെ സൂക്ഷ്‌മണുക്കളുടെ പ്രവർത്തനം കുറച്ച് വേഗത്തിൽ നടക്കാൻ അല്‍പ്പം പച്ച ചാണകം വെള്ളത്തിൽ കലക്കി ഒഴിച്ചു കൊടുക്കാം. പച്ചചാണകം കിട്ടാൻ ബുദ്ധിമുട്ടുള്ളവർ തൈര് ഉപയോഗിച്ചാൽ മതിയാകും. ഈ വേസ്റ്റ് ബക്കറ്റ് മഴ കൊള്ളാത്ത സ്ഥലത്തു വേണം വെയ്ക്കാൻ. അതിനടിയിൽ ഒരു പാത്രം വെച്ചുകൊടുക്കാം. ബക്കറ്റിൽ നിന്നും വരുന്ന ജലം ഈ പാത്രത്തിൽ എത്തിയാൽ അത്  പച്ചക്കറികൾക്ക് തളിക്കാവുന്നതാണ്.

ആദ്യം തന്നെ ബക്കറ്റിനുള്ളിലേക്ക് കുറച്ച് പേപ്പർ ഇടാം. അധികമായ ജലാംശം തടയാനാണ് പേപ്പർ അല്ലങ്കിൽ ചകിരിച്ചോർ ഇടുന്നത്. രണ്ടാമതായി പച്ചക്കറി വേസ്റ്റ് , പഴത്തിന്റെ വേസ്റ്റ്, തേയിലചണ്ടി, മുട്ടത്തോട്, കാപ്പിമട്ട് എന്നിവ ചേർത്ത് കൊടുക്കാം. ഇനി കരിയില കൂടി ആഡ് ചെയ്ത കൊടുക്കാം. ഇനി  പച്ച ചാണകം അതല്ലെങ്കിൽ തൈര് ചേർത്തു കൊടുക്കാവുന്നതാണ്. തൈര് ഒരുപാട് ഒന്നും വേണ്ട. നമ്മുടെ വേസ്റ്റ് നനയാൻ വേണ്ടി മാത്രം. ഇനി ബക്കറ്റ്  മൂടിവെയ്ക്കാം, നാല് ദിവസം ഇതേ രീതി തുടരുക. നാലാം ദിവസം  ഒന്നിളക്കി കൊടുക്കുക. ബക്കറ്റ് നിറയുമ്പോൾ നന്നായി മൂടി വെച്ച് വീണ്ടും 4 ദിവസം കഴിയുമ്പോള്‍ ഇതുപോലെ ഇളക്കിക്കൊടുക്കുക. ഏകദേശം ഒരു മാസം ആകുമ്പോൾ കമ്പോസ്റ്റ് റെഡി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആശാ വർക്കർമാരുടെ രാപ്പകൽ സമര യാത്ര ആരംഭിച്ചു

0
കാസര്‍കോട് : സമരം കടുപ്പിച്ച് ആശാ വർക്കർമാർ. 45 ദിവസം നീളുന്ന...

ഇന്ത്യാക്കാരെ ജാതിയുടെ പേരിൽ ഭിന്നിപ്പിക്കുവാനാണ് സംഘപരിവാർ ശ്രമിക്കുന്നത് ; എ.ഐ.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ്...

0
റാന്നി : ഇന്ത്യാക്കാരെ ജാതിയുടെ പേരിൽ ഭിന്നിപ്പിക്കുവാനാണ് സംഘപരിവാർ ശ്രമിക്കുന്നതെന്ന് എ.ഐ.എസ്.എഫ്...

എസ്.എൻ.ഡി.പിയോഗത്തെ വൻപുരോഗതിയിലേക്ക് നയിച്ച കരുത്തുള്ള ജനനായകനാണ് വെള്ളാപ്പളളി നടേശന്‍ ; അഡ്വ. സിനിൽ മുണ്ടപ്പള്ളി

0
കുരമ്പാല : കാൽ നൂറ്റാണ്ടുകൊണ്ട് ആശയംകൊണ്ടും ആർജവം കൊണ്ടും എസ്.എൻ.ഡി.പിയോഗത്തെ വൻപുരോഗതിയിലേക്ക്...

റാന്നി ഗ്രാമപ്പഞ്ചായത്തിലെ രണ്ട് തോടുകളിലെ നീരൊഴുക്ക് സുഗമമാക്കുന്നു

0
റാന്നി : ബയോഡൈവേഴ്‌സിറ്റി ഫണ്ട് വിനിയോഗിച്ച് റാന്നി ഗ്രാമപ്പഞ്ചായത്തിലെ രണ്ട്...