റാന്നി : സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി റാന്നി ഉപജില്ലാതല പ്രഖ്യാപനം നടന്നു.
ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടിയുടെ അവകാശമാണന്ന് ഓർമിപ്പിച്ചു കൊണ്ട് ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളെ വർത്തമാന കാലാകാലത്തിനനുസൃതമായി ഒരുക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി ആരംഭിക്കുകയാണ്. ഓരോ കുട്ടിയേയും ഓരോ യൂണിറ്റായി കണ്ട് ജനകീയ പങ്കാളിത്തത്തോടുകൂടി പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ പദ്ധതിയുടെ റാന്നി ഉപജില്ലാതല ഉദ്ഘാടനം റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ്. ഗോപി നിർവഹിച്ചു.
ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.പി. മൈത്രി അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യസ ഓഫീസർ പ്രീതി ജോസഫ് സ്വാഗതം ആശംസിച്ചു. റാന്നി ബി.പി.സി ഷാജി എ. സലാം പദ്ധതി വിശദീകരണം നടത്തി. ഹെഡ്മാസ്റ്റേഴ്സ് ഫോറം കൺവീനർ സുരേഷ് വർക്കി നന്ദി പ്രകാശിപ്പിച്ചു. പ്രധാനാധ്യാപകർ, രക്ഷാകർത്തൃ പ്രതിനിധികൾ, ബിആര്‍സി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. സമ്മേളനത്തോടനുബന്ധിച്ച് മികവുകളുടേയും ലഹരി വരുദ്ധ പോസ്റ്റർ, ഫോട്ടോകളുടേയും പ്രദർശനങ്ങൾ നടത്തി. പ്രദർശനം പഴവങ്ങാടി പഞ്ചായത്ത് പ്രസിഡൻ്റ് റൂബി കോശി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സൗമ്യ നായർ അധ്യക്ഷത വഹിച്ചു.