റാന്നി : പാവങ്ങളായ തൊഴിലാളികള്‍ക്ക് വേണ്ടി അവരുടെ അവകാശങ്ങള്‍ക്കു വേണ്ടി വിട്ടു വീഴ്ചയില്ലാതെ പ്രവര്‍ത്തിച്ച നേതാവാണ് വിദ്യാധരന്‍ എന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. സി.പി.ഐ സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷനംഗവും എ.ഐ.ടി.യു.സി സംസ്ഥാന ട്രഷററും ഓയില്‍പാം ഇന്ത്യാ ലിമിറ്റഡിന്‍റെ ചെയര്‍മാനുമായിരുന്ന അന്തരിച്ച എം.വി വിദ്യാധരന്‍ രണ്ടാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകകയായിരുന്നു അദ്ദേഹം. പരിചയപ്പെട്ട ഓരോരുത്തര്‍ക്കും നല്ല ഓര്‍മ്മകള്‍ മാത്രമാണ് അദ്ദേഹത്തെക്കുറിച്ച് പറയുവാനുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞുടുപ്പുകളിലും സംഘടനാ പ്രവര്‍ത്തനത്തിലും ഒരിക്കലും അദ്ദേഹം വിട്ടുവീഴ്ച കാട്ടാറില്ല. ആ കര്‍ക്കശ നിലപാടാണ് റാന്നിയെ തുടര്‍ച്ചയായി എല്‍.ഡി.എഫിനൊപ്പം നിലനിര്‍ത്തുവാന്‍ കാരണമെന്നും അദേഹം പറഞ്ഞു.
താഴെ തട്ടില്‍ നിന്നും ഉയര്‍ന്ന് പാര്‍ട്ടിയുടെ ഉന്നത ഘടകത്തിലെത്തിയ വിദ്യാധരന്‍ വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനം നടത്തിയ നേതാവായിരുന്നുവെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍ പറഞ്ഞു. പരിചയപ്പെട്ട ഏതൊരാള്‍ക്കും മറക്കാന്‍ പറ്റാത്ത വ്യക്തിത്വമാണ് വിദ്യാധരനെന്ന് റാന്നി എം.എല്‍.എ അഡ്വ. പ്രമോദ് നാരായണ്‍ പറഞ്ഞു. തന്‍റെ തിരഞ്ഞെടുപ്പില്‍ വിശ്രമമില്ലാത്ത കര്‍ക്കശമായ പ്രവര്‍ത്തനമാണ് അദ്ദേഹം കാട്ടിയത്. അദേഹത്തിന്‍റെ വേര്‍പാട് റാന്നിയിലെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് വലിയ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. കെ.ജി രതീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന കൗണ്‍സിലംഗം ഡി സജി, എക്സിക്യൂട്ടീവംഗം അഡ്വ. ശരത് ചന്ദ്രകുമാര്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം.പി മണിയമ്മ, സി.പി.ഐ(എം) ജില്ലാ സെക്രട്ടറിയേറ്റംഗം പി.ആര്‍ പ്രസാദ്, ജില്ലാ കമ്മറ്റിയംഗം എസ് ഹരിദാസ്, എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്‍റ് എം.മധു, സി.പി.ഐ
റാന്നി മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി സന്തോഷ് കെ.ചാണ്ടി, എഴുമറ്റൂര്‍ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി അനീഷ് ചുങ്കപ്പാറ,
സി.പി.ഐ ജില്ലാ കൗണ്‍സിലംഗങ്ങളായ അരുണ്‍ കെ.എസ് മണ്ണടി, ടി.ജെ ബാബുരാജ്, ലിസിദിവാന്‍, എ ദീപകുമാര്‍, ജില്ലാ ഉപഭോക്ത കോടതി പ്രസിഡന്‍റ് അഡ്വ. ബേബിച്ചന്‍ വെച്ചൂച്ചിറ, ലൈബ്രറി കൗണ്‍സില്‍ താലൂക്ക് സെക്രട്ടറി ലീലാ ഗംഗാധരന്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.എസ് സുജ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ വിദ്യാധരന്‍ അമ്പലാത്ത്, ബെന്‍സി തോമസ്, സാബു കണ്ണങ്കര, എസ്.ആര്‍ സന്തോഷ് കുമാര്‍, വി.ടി ലാലച്ചന്‍, ആര്‍ നന്ദകുമാര്‍, ഷീജോ ഫിലിപ്പ്, ടി.പി അനില്‍ കുമാര്‍, ഡി ശ്രീകല, ജോയി വള്ളിക്കാല, തെക്കേപ്പുറം വാസുദേവന്‍, എം.ശ്രീജിത്ത്, എന്‍.ജി പ്രസന്നന്‍, സുരേഷ് അമ്പാട്ട്, കെ.കെ വിലാസിനി, പി.സി സജി, ജോര്‍ജ് മാത്യു, പി.എസ് സതീഷ് കുമാര്‍, സി സുരേഷ്, സി.എ സന്തോഷ് കുമാര്‍, നവാസ്ഖാന്‍, പി.പി സോമന്‍, പ്രകാശ് പി.സാം, റോബി എബ്രഹാം, ശിവന്‍കുട്ടി നായര്‍, വി.എസ് അജ്മല്‍ എന്നിവര്‍ പ്രസംഗിച്ചു.