Sunday, July 6, 2025 7:42 am

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.പി. ഭാസ്‌കരന്‍ നായര്‍ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.പി. ഭാസ്‌കരന്‍ നായര്‍ (88) അന്തരിച്ചു. ഡി.സി.സി മുന്‍ പ്രസിഡന്‍റും യു.ഡി.എഫ് മുന്‍ ജില്ല ചെയര്‍മാനുമാണ്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. രണ്ട് വര്‍ഷമായി സുഖമില്ലാതെ വീട്ടില്‍ വിശ്രമിക്കുകയായിരുന്നു.

ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ കൂര്‍ക്കഞ്ചേരി എലൈറ്റ് ആശുപത്രിയിലായിരുന്നു അന്ത്യം. പനമ്പിള്ളി ഗോവിന്ദ മേനോന്‍, ടി.പി. സീതാരാമന്‍, കെ. കരുണാകരന്‍ എന്നിവരുമായി അടുത്ത ബന്ധമുണ്ടായിരുന്നു ഭാസ്‌കരന്‍ നായര്‍ അധികാര രാഷ്ട്രീയത്തില്‍ നിന്നും എന്നും അകലെയായിരുന്നു. നിര്യാണത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്‍റണി അഗാധ ദു:ഖം രേഖപ്പെടുത്തി. കോട്ടയം സ്വദേശിയായ ഭാസ്‌കരന്‍ നായര്‍ അളഗപ്പനഗറിനടുത്ത് വരാക്കരയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പെത്തി അവിടെ നിന്നാണ് രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിക്കുന്നത്. വരാക്കര വി.കെ. ഹൗസിലായിരുന്നു താമസം.

15 വര്‍ഷം ഡി.സി.സി വൈസ് പ്രസിഡന്റായിരുന്ന ഭാസ്‌കരന്‍ നായര്‍ അഞ്ച് വര്‍ഷം പ്രസിഡന്റ് സ്ഥാനം വഹിച്ചു. ബസ് ഉടമസ്ഥ സംഘം ജില്ലാ പ്രസിഡന്റും ബസ് ഉടമകളുടെ സഹകരണ സംഘത്തിന്റെ സ്ഥാപക പ്രസിഡന്റും നിലവിലെ പ്രസിഡന്‍റുമാണ്​. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് വരാക്കര കരുവാന്‍പടിയിലെ വീട്ടവളപ്പില്‍.

അച്ഛന്‍: കല്ലേലി മറ്റത്തില്‍ പരമേശ്വരന്‍ നായര്‍. അമ്മ: ജാനകിയമ്മ. ഭാര്യ: പരേതയായ ഭാര്‍ഗവിയമ്മ. മക്കള്‍: വി. സുരേഷ്‌കുമാര്‍( മുന്‍ മന്ത്രി സി.എന്‍. ബാലകൃഷ്ണന്റെ മുന്‍ പേഴ്‌സണ്‍ സ്റ്റാഫ് അംഗം), വി. രാജീവ് കുമാര്‍ (ബിസിനസ്), വി. പ്രീത (ഖാദി അസോസിയേഷന്‍ എറണാകുളം). മരുമക്കള്‍: പ്രഭ (കല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്), ബിന്ദു (ചാലക്കുടി കാര്‍ഷിക ഗ്രാമവികസന ബാങ്ക്), വാസുദേവന്‍ (കൊച്ചി റിഫൈനറി).

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മഴക്കെടുതി രൂക്ഷം ; രണ്ടാഴ്ചയ്ക്കിടെ ഹിമാചൽ പ്രദേശിൽ മരിച്ചത് 72 പേർ

0
ന്യൂഡൽഹി : വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം. രണ്ടാഴ്ചയ്ക്കിടെ ഹിമാചൽ...

ബീഹാ​റി​ൽ മു​ഹ​റം ഘോ​ഷ​യാ​ത്ര​യ്ക്കി​ടെ ഒ​രാ​ൾ ഷോ​ക്കേ​റ്റ് മ​രി​ച്ചു ; 24 പേ​ർ​ക്ക് പ​രി​ക്ക്

0
പാ​റ്റ്ന: മു​ഹ​റം ഘോ​ഷ​യാ​ത്ര​യ്ക്കി​ടെ ഷോ​ക്കേ​റ്റ് ഒ​രാ​ൾ മ​രി​ച്ചു. ബീഹാ​റി​ലെ ദ​ർ​ഭം​ഗ ജി​ല്ല​യി​ൽ...

കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിലെ അന്വേഷണം വേഗത്തിലാക്കാൻ കളക്ടർക്ക് സർക്കാർ നിർദേശം

0
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിലെ അന്വേഷണം വേഗത്തിലാക്കാൻ കളക്ടർക്ക്...

തെ​ലു​ങ്കാ​നയിലെ മ​രു​ന്നു​നി​ർ​മാ​ണ ശാ​ല​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 40 ആ​യി

0
ഹെെ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ പാ​സ​മൈ​ലാ​ര​ത്ത് മ​രു​ന്നു​നി​ർ​മാ​ണ ശാ​ല​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 40...