കോട്ടയം : കോണ്‍ഗ്രസ് നേതാവിനെ വീടിനോടു ചേര്‍ന്നുള്ള തൊഴുത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോണ്‍ഗ്രസ് കടുത്തുരുത്തി ബ്ലോക്ക് ജനറല്‍ സെക്രട്ടറി സാജന്‍ കെ. ജേക്കബിനെയാണ് (44) തൊഴുത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപം ഒരു പശുവും ചത്തനിലയിലുണ്ടായിരുന്നു.
ഇന്നലെ രാത്രി ഒന്‍പതു മണിയോടെയാണ് സംഭവം. വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികള്‍ ഉടന്‍ തന്നെ സാജനെ മുട്ടുചിറ എച്ച്‌ജിഎം ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷോക്കേറ്റതാണെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് വിശദമായ പരിശോധന നടത്തിയാലേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. ഭാര്യ ജോസ്മിന്‍ മുട്ടുചിറ എച്ച്‌ജിഎം ആശുപത്രിയില്‍ നഴ്സാണ്.