കോട്ടയം : യുഡിഎഫ് നേതാക്കള്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടവുമായി കൂടിക്കാഴ്ച നടത്തുന്നു. കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമാണ് ബിഷപ്പുമായി കൂടിക്കാഴ്ച നടത്തുന്നത്.
പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്‍റെ നാര്‍ക്കോട്ടിക്ക് ജിഹാദ് പ്രസ്‍താവനയ്ക്ക് പിന്നാലെ ബിഷപ്പിന് പിന്തുണയുമായി ജോസഫ് പെരുന്തോട്ടം ലേഖനം എഴുതിയിരുന്നു. നാര്‍ക്കോട്ടിക്ക് ജിഹാദ് പ്രസ്താവനയെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ നിലപാട് അറിയിക്കാനും വിവാദങ്ങള്‍ അവസാനിപ്പിക്കാനുമുള്ള നീക്കമാണ് കോണ്‍ഗ്രസ് ഇപ്പോള്‍ നടത്തുന്നത്. അതേസമയം പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിനെ കാണാന്‍ സുരേഷ് ഗോപി ബിഷപ്പ് ഹൗസിലെത്തി. നാര്‍കോട്ടിക്ക് ജിഹാദ് വിവാദത്തില്‍ ബിഷപ്പ് സഹായം തേടിയാല്‍ ഇടപെടുമെന്ന് സുരേഷ് ഗോപി നേരത്തേ വ്യക്തമാക്കിയിരുന്നു.