തിരുവനന്തപുരം : സംസ്ഥാനത്ത് ഒരേ സമയം ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം ഒന്നര ലക്ഷം വരെയാകാമെന്ന മുന്നറിയിപ്പുമായി വിദഗ്ധർ. രോഗതീവ്രതയ്ക്ക് കാരണം വൈറസിന്റെ ജനിതക വ്യതിയാനമെന്നും ആശങ്കയുണ്ട്. സ്വകാര്യ മേഖലയെക്കൂടി സഹകരിപ്പിച്ച് ഐസിയു – വെന്റിലേററര്‍ സൗകര്യം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ജില്ലകള്‍ക്കു നിര്‍ദേശം നല്കി. കൂട്ടപ്പരിശോധനയുടെ ഫലം കൂടി ഉൾപ്പെടുത്തുമ്പോള്‍ കോവിഡ് കണക്കുകളിൽ പ്രതിദിന കേസുകള്‍ വീണ്ടുമുയരും.
രണ്ടര ലക്ഷം പരിശോധന ലക്ഷ്യമിട്ടിടത്ത് 3,00,971 പേരുടെ സാമ്പിളുകള്‍ ശേഖരിച്ചു. ഇതിലെ ഭാഗിക കണക്കുകള്‍ കൂടി ചേര്‍ന്നാണ് ശനിയാഴ്ച സംസ്ഥാനത്തെ റെക്കോര്‍ഡ് പ്രതിദിന വര്‍ധന രേഖപ്പെടുത്തിയത്. ഒരു ലക്ഷത്തോളം പരിശോധനാ ഫലം കൂടി ഞായറാഴ്ച ലഭിക്കും. പ്രതിദിന വര്‍ധന 20,000 വരെയാകാമെന്നാണ് നിഗമനം.