പത്തനംതിട്ട : ജില്ലയിലെ റബർ കർഷകരുടെ ആശങ്ക പരിഹരിക്കണമെന്ന് എസ്ഡിപിഐ പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് പി സലീം ആവശ്യപ്പെട്ടു. വേനൽക്കാലമായതോടെ ഉൽപാദനത്തിൽ ഗണ്യമായ കുറവ് നേരിട്ടിരിക്കുകയാണ്. ചൂട് വർദ്ധിക്കുകയും ഇലകൊഴിച്ചിൽ ആരംഭിക്കുകയും ചെയ്തതോടെ രണ്ടാഴ്ചയ്ക്കകം ടാപ്പിംഗ് പൂർണമായും നിലയ്ക്കും. ഈ സാഹചര്യത്തിൽ റബറിന് പ്രതീക്ഷിച്ച വില ലഭിക്കാത്തത് കർഷകരെ പ്രതിസന്ധിയിലാക്കുന്നു. ഉത്പാദന ചെലവിന് ആനുപാതികമായി വില ലഭിക്കാതെ വന്നതോടെ റബർ കൃഷി ഉപേക്ഷിക്കുന്ന കർഷകരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. ജില്ലയിലെ വൻകിട തോട്ടങ്ങളിൽ അടക്കം ടാപ്പിങ് നിലച്ചിരിക്കുകയാണ്. റബർ ഉത്പാദനം വർദ്ധിപ്പിക്കാൻ കർഷകർ തയ്യാറാണെങ്കിലും സ്ഥിര വരുമാനം ഉറപ്പാക്കണമെന്നാണ് അവരുടെ ആവശ്യം. റബറിന്റെ താങ്ങുവില വർദ്ധിപ്പിക്കണമെന്ന കർഷകരുടെ ആവശ്യത്തിന് അടിയന്തര പരിഹാരം ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033