കോന്നി: ഭരണഘടനാ സാക്ഷരതയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസ സമ്പ്രദായം കാലഘട്ടത്തിൻ്റെ അനിവാര്യതയാണെന്ന് കേരള നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ അഭിപ്രായപ്പെട്ടു. കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങുകൾ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസരംഗത്ത് കേരളത്തിൽ നിരവധിയായ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഈ മാറ്റങ്ങൾക്കനുസൃതമായി മുന്നേറുവാൻ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും കഴിയണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വിദ്യാലയങ്ങളിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങൾ തിരിച്ചറിഞ്ഞ് അതിനെതിരെയുള്ള മുന്നേറ്റങ്ങൾക്ക് വിദ്യാർത്ഥികൾ നേതൃത്വം നൽകണം. ഇതിനായുള്ള മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകുന്ന സർക്കാർ സംവിധാനങ്ങൾക്കൊപ്പം എല്ലാവരും അണിചേരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കോന്നി എം.എൽ.എ. അഡ്വ.കെ.യു.ജനീഷ്കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പൊതുസമ്മേളന ഉദ്ഘാടനം ആൻ്റോ ആൻ്റണി നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ മുഖ്യപ്രഭാഷണം നടത്തി.
കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജിജി സജി, ജില്ലാ പഞ്ചായത്തംഗങ്ങളായ റോബിൻ പീറ്റർ, ജിജോ മോഡി, ബ്ലോക്ക് പഞ്ചായത്തംഗം തുളസിമണിയമ്മ, ഗ്രാമപഞ്ചായത്തംഗം സിന്ധു സന്തോഷ്, ഓവർസീസ് ഡെവലപ്പ്മെൻ്റ് ആൻ്റ് എംപ്ലോയ്മെൻ്റ് പ്രമോഷൻ കൺസൽട്ടൻസ് ഡയറക്ടർ എൻ.ശശിധരൻ നായർ, കോന്നി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സന്ധ്യ എസ്, സ്കൂൾ മാനേജർ എൻ.മനോജ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ശ്യാംലാൽ, മാത്യു കുളത്തിങ്കൽ, സൂരജ് വി.എ., കെ.രാജേഷ്, അബ്ദുൾ മുത്തലിഫ്, പി.ടി.എ.പ്രസിഡൻ്റ് മനോജ് പുളിവേലിൽ, റിപ്പബ്ലിക്കൻ എഡ്യുക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ. എസ്. ശശികുമാർ, അംഗങ്ങളായ കെ. ശൈലജ കുമാരി, വി. മോഹൻ ബാബു, ആര്‍. രമേശ് ബാബു, സ്കൂൾ ചെയർപേഴ്സൺ ശ്രീലക്ഷ്മി റാവു, ആർ. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.
ജോലി ഒഴിവുകള്‍
പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍, വീഡിയോ എഡിറ്റര്‍ എന്നീ ഒഴിവുകള്‍ ഉണ്ട്. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റാ മെയില്‍ ചെയ്യുക [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.