ആനന്ദപ്പള്ളി: അന്തരിച്ച കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആത്മാവിന് നിത്യശാന്തി നേര്‍ന്നുകൊണ്ട് ആനന്ദപ്പള്ളി പൗരാവലി സര്‍വ്വമത പ്രാര്‍ത്ഥനയും അനുശോചന യോഗവും നടത്തി. പറക്കോട് കേണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മാതിരം പള്ളി പൊന്നച്ചന്‍ യോഗം ഉദ്ഘാടനം ചെയ്തു. സര്‍വ്വമത പ്രാര്‍ത്ഥനനയ്ക്ക് അടൂര്‍ കടമ്പനാട് ഭദ്രാസന സെക്രട്ടറി ഫാദര്‍ മാത്യൂസ് പ്ലാവിളയില്‍ തുടക്കം കുറിച്ചു. സുനില്‍ ചമയം, സക്കറിയ കല്ലുവിള, യോഹന്നാന്‍ പുത്തന്‍പുരയില്‍, ബെന്‍സണ്‍ പ്ലാങ്കാലയില്‍ എന്നിവര്‍ നേതൃത്വം നല്‍കി അനുശോചനം അറിയിച്ചു. തുടര്‍ന്ന് കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് പ്രസിഡന്റ് മണ്ണടി പരമേശ്വരന്‍, നഗരസഭ കൗണ്‍സിലര്‍ ബിന്ദുകുമാരി, അരവിന്ദ് ചന്ദ്രശേഖര്‍, കേണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് റോബിന്‍സ് പോത്രാഡ്, നസ്മല്‍, നിഖില്‍ ഫ്രാന്‍സിസ്, എബി ആനന്ദപ്പള്ളി, ഷിജു പോത്രാഡ്, വിനോദ് വാസുക്കുറുപ്, ബിനു അനന്ദപ്പള്ളി, ഇമ്മാനുവേല്‍, ജോസ് കല്ലുവിളയില്‍ എന്നിവരും അനുശോചനം അര്‍പ്പിച്ചു. ചടങ്ങില്‍ സമൂഹത്തിന്റെ വിവിധതുറകളില്‍ നിന്നുള്ളവര്‍ ഉമ്മന്‍ചാണ്ടിയുടെ ചായചിത്രത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-