പത്തനംതിട്ട: 4338-ാം നമ്പര്‍ വൃന്ദാവനം എന്‍.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു, സി.ബി.എസ്.ഇ. 10, 12 പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച കുട്ടികളെ അനുമോദിച്ചു. കൊറ്റനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് പി.സാം മൊമെന്റോ വിതരണം ചെയ്തു. കുട്ടികള്‍ക്കുള്ള പഠനോപകരണ വിതരണം എന്‍.എസ്.എസ്.മല്ലപ്പള്ളി യൂണിയന്‍ ഭരണസമിതി അംഗം അഡ്വ.പ്രകാശ് ചരളേല്‍ നിര്‍വഹിച്ചു.
കരയോഗം പ്രസിഡന്റ് സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. പി.ഉണ്ണികൃഷ്ണന്‍ നായര്‍, കെ.ജി.രാജശേഖരന്‍ നായര്‍, കെ.കെ.ചെല്ലപ്പന്‍ നായര്‍, ലതാ രാജന്‍, മഞ്ജുഷ ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ വിജയിച്ച നിഖില എസ്.നായര്‍, അപര്‍ണ അശോക്, പ്ലസ്ടു പരീക്ഷയില്‍ വിജയിച്ച അഞ്ജിത എസ്.നായര്‍, അഞ്ജന എസ്.നായര്‍, അമൃത അശോക്, സ.ബി.എസ്.ഇ. 12-ാംക്ലാസ് പരീക്ഷയില്‍ വിജയിച്ച ലക്ഷ്മി എസ്.നായര്‍, 10-ാം ക്ലാസ് പരീക്ഷയില്‍ വിജയിച്ച ലക്ഷ്മി പ്രദീപ് എന്നിവരെയാണ് അനുമോദിച്ചത്.