കോന്നി: 25 ന് നടക്കുന്ന ഭാഗിക സൂര്യ ഗ്രഹണം സംബന്ധിച്ച് കോന്നി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ സയൻസ് ക്ലബ് കുട്ടികൾക്ക് ബോധവത്കരണ ക്ലാസ് നടത്തി. 25 ന് വൈകുന്നേരം 5 മുതൽ 6,20 വരെ നടക്കുന്ന സൂര്യഗ്രഹണം സ്കൂളിൽ കാണുവാനുള്ള സജ്ജീകരണങ്ങൾ ചെയ്തിട്ടുണ്ട്. ശാസ്ത്രസാഹിത്യ പരിഷത് ജില്ലാ ബാലവേദി കൺവീനർ എൻ.എസ്.രാജേന്ദ്രകുമാർ ക്ലാസിന് നേതൃത്വം നൽകി. ഹെഡ്മിസ്ട്രസ് പി.വി ശ്രീജ, സൗമ്യ കെ.നായർ ,സുഭാഷ്.എസ്, അജി കെ.എസ് എന്നിവർ പ്രസംഗിച്ചു.
കോന്നി ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികൾക്ക് ബോധവത്കരണ ക്ലാസ് നടത്തി
RECENT NEWS
Advertisment