തിരുവല്ല: വൈസ്‌മെന്‍ ഇന്റര്‍നാഷണല്‍ സെന്‍ട്രല്‍ ട്രാവന്‍കൂര്‍ റീജിയന്‍ സോണ്‍ വണ്‍ ലീഡര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് പ്രോഗ്രാം – ‘IGNITE നടത്തി. ഹോട്ടല്‍ അശോക ഇന്റര്‍നാഷണലില്‍ വെച്ചാണ് സോണ്‍ വണ്ണിന്റെ ഡിസ്ട്രിക്ട് ഒന്നും, രണ്ടും, മൂന്നിലെയും പുതിയതായി തിരഞ്ഞെടുക്കപ്പെട്ട വൈസ് മെന്‍ ക്ലബ് ഭാരവാഹികള്‍ക്കായി ലീഡര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചത്. സെന്‍ട്രല്‍ ട്രാവന്‍കൂര്‍ റീജിയന്‍ റീജണല്‍ ഡയറക്ടര്‍ വൈസ് മെന്‍ അഡ്വ. ജേക്കബ് വര്‍ഗീസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സോണ്‍ വണ്‍ ലെഫ്. റീജിയണല്‍ ഡയറക്ടര്‍ വൈസ് മെന്‍ ജേക്കബ് മാത്യു അധ്യക്ഷത വഹിച്ചു. സോണല്‍ ട്രഷറര്‍ വൈസ് വുമണ്‍ ഡോ. എലിസബത്ത് മിനി ജേക്കബ് സ്വാഗതം ആശംസിച്ചു.
വൈസ് മെന്‍ ഇന്റര്‍നാഷണലിന്റെ വിശദമായ പ്രവര്‍ത്തന രീതികളെ കുറിച്ച് ക്ലബ് ഭാരവാഹികള്‍ക്ക് വിവിധ വിഷയങ്ങളില്‍ വൈസ് മെന്‍ പ്രൊഫ. കോശി തോമസ്, വൈസ് മെന്‍ മാമ്മന്‍ ജോര്‍ജ്, വൈസ് മെന്‍ ഷാജി മാത്യു (റീജിയണല്‍ സെക്രട്ടറി), വൈസ് മെന്‍ അഡ്വ. ഫിലിപ്പ് തെങ്ങുംചേരിയില്‍, വൈസ് മെന്‍ സ്മിജു ജേക്കബ് തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു. വൈസ് മെന്‍ ഡോക്ടര്‍ വിനോദ് രാജ് (ലെഫ്. റീജണല്‍ ഡയറക്ടര്‍ – ഇലക്ട് ), വൈസ് മെന്‍ ഫ്രാന്‍സിസ് എബ്രഹാം (റീജിയണല്‍ ഡയറക്ടര്‍ ഇലക്ട് – സെന്‍ട്രല്‍ ട്രാവന്‍കൂര്‍ റീജിയണ്‍), വൈസ് മെന്‍ ബിനു വാരിയത്ത് (ഡിസ്ട്രിക്ട് ഗവെര്‍ണര്‍ – വണ്‍ ), വൈസ് മെന്‍ മാത്യു ജോര്‍ജ് (ഡിസ്ട്രിക്ട് ഗവെര്‍ണര്‍ – ടൂ ), വൈസ് മെന്‍ രാജീവ് കെ (ഡിസ്ട്രിക്ട് ഗവെര്‍ണര്‍ – ത്രീ) എന്നിവര്‍ പ്രസംഗിക്കുകയും സോണല്‍ സെക്രട്ടറി വൈസ് മെന്‍ ജോണ്‍സന്‍ വര്‍ഗീസ് പങ്കെടുത്തവര്‍ക്കുള്ള നന്ദിയും പ്രകടിപ്പിച്ചു. ‘ഐക്യം’ ‘സഹോദര്യം’ ‘സേവനം ‘ എന്നതാണ് ഈ വര്‍ഷത്തെ സോണിന്റെ മുദ്രാവാക്യം എന്ന് വൈസ് മെന്‍ ജേക്കബ് മാത്യു അറിയിച്ചു. ചടങ്ങില്‍ വൈസ് മെന്‍ ക്ലബ് ഭാരവാഹികളും മേഖല ഭാരവാഹികളും ഉള്‍പ്പടെ നൂറോളം അംഗങ്ങള്‍ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-