Thursday, April 17, 2025 8:34 pm

മണിപ്പൂരിൽ സംഘർഷം രൂക്ഷം ; മലയാളി വിദ്യാർഥികൾ കുടുങ്ങിക്കിടക്കുന്നെന്ന് റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

ഇംഫാൽ: മണിപ്പൂരിൽ സംഘർഷത്തെ തുടർന്ന് മലയാളി വിദ്യാർത്ഥികൾ കുടുങ്ങി. ഉടൻ നാട്ടിലേക്ക് മടങ്ങാനാണ് അധികൃതർ നിർദേശിച്ചിരിക്കുന്നത്. എന്നാൽ യാത്രാ മാർഗങ്ങളില്ലാതെ അനിശ്ചിതത്വത്തിലാണ് ഇവർ. ഒമ്പത് വിദ്യാർഥികളാണ് നിലവിൽ കുടുങ്ങിക്കിടക്കുന്നത്. സംഘർഷം രൂക്ഷമായ ഇംഫാലിൽ നിന്ന് ഏഴ് കിലോമീറ്റർ മാത്രം മാറിയാണ് ഇവരുടെ താമസം. സർവകലാശാലയ്ക്കുള്ളിൽ വലിയ പ്രശ്‌നങ്ങളില്ലെങ്കിലും പുറത്ത് സാഹചര്യം രൂക്ഷമായതിനാൽ ഇവർക്ക് പുറത്തിറങ്ങനോ നാട്ടിലേക്ക് വരാനുള്ള മാർഗങ്ങൾ തേടാനോ സാധിക്കില്ല. സർവകലാശാലയ്ക്കുള്ളിലും ചെറിയ തോതിൽ ഏറ്റുമുട്ടലുണ്ടായതായാണ് വിദ്യാർഥികൾ അറിയിക്കുന്നത്.

സർവകലാശാലയും ഹോസ്റ്റലും നിലവിൽ അടച്ചിട്ടിരിക്കുകയാണ്. നാട്ടിലേക്ക് മടങ്ങാനാവാതെ ക്യാമ്പസിൽ ശേഷിക്കുന്നവർക്കായി സർവകലാശാല അധികൃതർ ഗസ്റ്റ്ഹൗസ് ഏർപ്പാടാക്കിയിട്ടുണ്ട്. ഇവിടെയാണ് നിലവിൽ വിദ്യാർഥികളുള്ളത്. വേണ്ട നടപടികൾ എത്രയും പെട്ടെന്ന് ചെയ്യാമെന്നും കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്താമെന്നും കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി തോമസ് അറിയിച്ചിട്ടുണ്ട്.അതേസമയം, മണിപ്പൂരിൽ നിന്ന് പലായനം ചെയ്തവരുടെ എണ്ണം 10,000 പിന്നിട്ടു. സർക്കാർ ഓഫീസുകളിലേക്കും സൈന്യും ഒരുക്കിയിരിക്കുന്ന അഭയാർഥി ക്യാമ്പുകളിലേക്കുമാണ് ആളുകളെത്തുന്നത്.

ഇന്നലെ മണിപ്പൂർ മുഖ്യമന്ത്രി ബിരെൻ സിംഗുമായി അമിത് ഷാ ചർച്ച നടത്തി. വ്യാജ വീഡിയോ പ്രചാരണത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് സൈന്യം മുന്നറിയിപ്പ് നൽകി. ആസാം റൈഫിൾസ് പോസ്റ്റിലെ ആക്രമണം എന്ന രീതിയിൽ വ്യാപകമായി വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് മൊബൈൽ , ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിയന്ത്രണം തുടരുകയാണ്. അടുത്ത നാല് ദിവസത്തേക്ക് കൂടി സംസ്ഥാനത്ത് ഇന്റർനെറ്റ് നിരോധനം തുടർന്നേക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. നിലവിൽ വിന്യസിച്ചിരിക്കുന്ന സൈന്യത്തിന് പുറമെ ആവശ്യമെങ്കിൽ കൂടുതൽ പേരെ ഇറക്കാനാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തീരുമാനം.

സംഘർഷബാധ്യത പ്രദേശങ്ങളിലെ സ്ഥിതിഗതികൾ സൂഷ്മമായി വിലയിരുത്തി അതാത് സമയം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സർക്കാരിനെ കേന്ദ്രത്തിന്റെ നിർദേശം.ചുരാചന്ദ്പൂർ ജില്ലയിലെ ടോർബംഗ് ഏരിയയിൽ ഓൾ ട്രൈബൽ സ്റ്റുഡന്റ് യൂണിയൻ മണിപ്പൂർ (ATSUM) ആഹ്വാനം ചെയ്ത ആദിവാസി ഐക്യദാർഢ്യ മാർച്ചിലാണ് ബുധനാഴ്ച അക്രമം പൊട്ടിപ്പുറപ്പെട്ടത്. ഗോത്ര വര്‍ഗക്കാരല്ലാത്ത മെയ്തി സമുദായത്തെ പട്ടിക വർഗ ലിസ്റ്റിൽ ഉൾപ്പെടുത്തിയതിനെതിരെയാണ് പ്രതിഷേധം. ആയിരക്കണക്കിന് പ്രക്ഷോഭകർ റാലിയിൽ പങ്കെടുത്തു, ഗോത്രവർഗക്കാരും ആദിവാസികളല്ലാത്തവരും തമ്മിൽ സംഘർഷമുണ്ടായി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വഖഫ് നിയമഭേദഗതിയിലെ നിയമ പോരാട്ടം ; ലീഗിനെ അഭിനന്ദിച്ച് അഭിഭാഷകൻ കപിൽ സിബൽ

0
ഡൽഹി: വഖഫ് നിയമഭേദഗതിയിലെ നിയമ പോരാട്ടത്തിന് നേതൃത്വം നൽകുന്ന ഇന്ത്യൻ യൂണിയൻ...

കൊല്ലത്ത് കെഎസ്ആർടിസി ബസിടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു

0
കൊല്ലം: കൊല്ലത്ത് കെഎസ്ആർടിസി ബസിടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു . കൊല്ലം...

വീട്ടിൽ കഞ്ചാവ് കൃഷി കണ്ടെത്തി ; അക്കൗണ്ട് ജനറൽ ഓഫീസിലെ ഉദ്യോഗസ്ഥൻ പിടിയിൽ

0
തിരുവനന്തപുരം: വീട്ടിൽ കഞ്ചാവ് കൃഷി കണ്ടെത്തിയതിനെ തുടര്‍ന്ന് അക്കൗണ്ട് ജനറൽ ഓഫീസിലെ ഉദ്യോഗസ്ഥൻ...

പോലീസ് സ്റ്റേഷൻ ഉപരോധം ; രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ കേസെടുത്ത് പോലീസ്

0
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ കേസെടുത്ത് പോലീസ്. പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷൻ...