Thursday, July 10, 2025 8:53 am

കാര്യവട്ടം സംഘര്‍ഷം ; എംഎല്‍എമാര്‍ക്കെതിരെ കേസെടുത്തതിനെതിരെ പ്രതിഷേധം, കെഎസ്‍യു മാര്‍ച്ചിൽ സംഘര്‍ഷം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിലെ സംഘർഷത്തിന്‍റെ തുടർച്ചയായി ശ്രീകാര്യം പോലീസ് സ്റ്റേഷൻ ഉപരോധിച്ച കെഎസ്‌യു പ്രവർത്തകർക്കും എംഎൽഎമാർക്കും എതിരെ കേസേടുത്തതിൽ പ്രതിഷേധം. കെഎസ്‌യു തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം ഉണ്ടായി. പോലീസ് മൂന്ന് റൗണ്ട് ജലപീരങ്കി പ്രയോഗിച്ചു. പിരിഞ്ഞുപോയ പ്രവർത്തകർ റോഡ് ഉപരോധിച്ചു. ഇവിടെയും പോലീസുമായി ഉന്തും തള്ളും ഉണ്ടായി. പ്രതിഷേധം അവസാനിപ്പിച്ച് മടങ്ങിയ പ്രവർത്തകർ സംസ്കൃത കോളേജിനു മുന്നിൽ സ്ഥാപിച്ച എസ്എഫ്ഐയുടെ കൊടിയും ബാനറുകളും നശിപ്പിച്ചു. കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവിയറിന്‍റെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം.

കാര്യവട്ടം കാമ്പസിലെ സംഘർഷത്തിന് തുടര്‍ച്ചയായി ശ്രീകാര്യം പൊലീസ് സ്റ്റേഷൻ ഉപരോധിച്ചതുമായി ബന്ധപ്പെട്ട് എംഎൽഎമാരായ ചാണ്ടി ഉമ്മൻ, എം വിൻസെന്റ് എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. 20 കെഎസ്‍യു പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. പോലീസുകാരന് നേർക്ക് കല്ലെറിഞ്ഞെന്നാണ് എഫ്ഐആറിൽ പറയുന്നത്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും എഫ്ഐആറിലുണ്ട്. എംഎൽഎമാരുടെ നേതൃത്വത്തിലായിരുന്നു ഇന്നലെ രാത്രി സ്റ്റേഷൻ ഉപരോധം നടന്നത്. കാര്യവട്ടം ക്യാമ്പസിലെ സംഘർഷത്തിന്‍റെ തുടർച്ചയായായിരുന്നു ഉപരോധം.

കെഎസ്‍യു തിരുവന്തപുരം ജില്ലാ ജനറൽ സെക്രട്ടറി സാഞ്ചോസിനെ കാര്യവട്ടം കാമ്പസിലെ ഇടിമുറിയിലിട്ട് മര്‍ദ്ദിച്ചെന്നാണ് ആരോപണം. ഇതിൽ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് രാത്രി പതിനൊന്നരയോടെയാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ ശ്രീകാര്യം പോലീസ് സ്റ്റേഷന്‍ ഉപരോധിക്കാനെത്തിയത്. ചാണ്ടി ഉമ്മൻ എംഎൽഎയുടെ നേതൃത്വത്തിൽ സ്റ്റേഷൻ്റെ വാതിൽക്കലായിരുന്നു ഉപരോധം. സാഞ്ചോസിനെ മര്‍ദ്ദിച്ചതിൽ കേസെടുത്ത് എസ്എഫ്ഐ നേതാക്കളെ അറസ്റ്റ് ചെയ്യണം എന്നായിരുന്നു ആവശ്യം. കെഎസ്‌യുവിന്റേത് തട്ടിപ്പ് സമരം എന്നാരോപിച്ച് എസ്‌എഫ്‌ഐ പ്രവര്‍ത്തകരും സംഘടിച്ചെത്തി. ഇതോടെ ഇരുപക്ഷവും സ്റ്റേഷന് മുന്നിൽ പരസ്പരം പോര്‍വിളി തുടങ്ങി. ഇതിനിടെ എം വിൻസൻ്റ് എംഎൽഎയും ചെമ്പഴന്തി അനിലും സ്ഥലത്തെത്തി. കാറിൽ നിന്ന് ഇറങ്ങിയ വിൻസൻ്റിനെ പോലീസിന് മുന്നിൽ വെച്ച് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തതോടെ സ്ഥിതി വഷളായി. ഇതിനിടെ കല്ലേറിൽ പരിക്കേറ്റ ഒരു പോലീസുകാരനെ ആശുപത്രിയിലേക്ക് മാറ്റി. സംഘര്‍ഷം കൈവിട്ട് പോകുമെന്ന് കണ്ടതോടെ കഴക്കൂട്ടം അസിസ്റ്റൻ്റ് കമീഷണറും ക്രൈം ഡിറ്റാച്ചമെന്റ് അസിസ്റ്റൻ്റ് കമ്മീഷണറും സ്ഥലത്തെത്തി. സാഞ്ചോസിനെയും എംഎൽഎയേയും മര്‍ദ്ദിച്ചവര്‍ക്കെതിരെ കേസെടുക്കുമെന്ന ഉദ്യോഗസ്ഥരുടെ ഉറപ്പിൽ രാത്രി രണ്ട് മണിയോടെയാണ് ഉപരോധ സമരം അവസാനിപ്പിച്ചത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. രണ്ടു വടക്കന്‍...

കൊച്ചിയിൽ ലഹരിയുമായി 2 ഐടി പ്രൊഫഷണലുകൾ പിടിയിൽ

0
കൊച്ചി : കൊച്ചിയിൽ ലഹരിയുമായി 2 ഐടി പ്രൊഫഷണലുകൾ പിടിയിൽ. 4...

ചെന്നിത്തല നവോദയ സ്‌കൂളില്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍

0
ആലപ്പുഴ: ചെന്നിത്തല നവോദയ സ്‌കൂളില്‍ വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍. ഹരിപ്പാട് ആറാട്ടുപുഴ...

ഇരിട്ടി ഉളിക്കലില്‍ തോട്ടില്‍ വെള്ളം പതഞ്ഞു പൊങ്ങി ; പരിശോധനയില്‍ രാസസാന്നിധ്യം കണ്ടെത്തി

0
കണ്ണൂര്‍: ഇരിട്ടി ഉളിക്കലില്‍ തോട്ടില്‍ വെള്ളം പതഞ്ഞു പൊങ്ങി. ബുധനാഴ്ച്ച വൈകിട്ട്...