തിരുവനന്തപുരം : കോൺഗ്രസിലെ വിവാദങ്ങൾക്ക് പിന്നാലെ പ്രത്യക്ഷ മീറ്റിങുകൾ വേണ്ടെന്ന തീരുമാനവുമായി എ, ഐ ഗ്രൂപ്പുകളുടെ തീരുമാനം. അണികൾ വിട്ടുപോവില്ലെന്നാണ് ഗ്രൂപ്പുകൾ കരുതുന്നത്. പാർട്ടി നടപടികൾ ഏകപക്ഷീയമാണെന്നാണ് ഗ്രൂപ്പുകളുടെ നിലപാട്. ഗ്രൂപ്പ് നേതാക്കൾക്കെതിരായ സൈബർ ആക്രമണങ്ങൾ ആരുടെയോ നിർദ്ദേശത്തിലാണെന്നും സംശയിക്കുന്നു.
അതേസമയം ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള ഗ്രൂപ്പ് നേതാക്കളെ അപമാനിക്കുന്ന നേതാക്കൾക്കെതിരെ നടപടിയില്ല. എന്നാൽ കെ.സി വേണുഗോപാലിനെതിരെയും ഔദ്യോഗിക പക്ഷത്തിനെതിരെയും വിമർശനം ഉന്നയിക്കുന്ന ആളുകൾക്കെതിരെ നടപടി വരികയും ചെയ്യുന്നു. ഇത് ഇരട്ടനീതിയാണെന്ന വിലയിരുത്തലും ഉണ്ട്. ഇത് ഹൈക്കമാൻഡിനെ അറിയിക്കും. ഇത് തുടരുകയാണെങ്കിൽ സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവും ഉണ്ട്.