ദില്ലി: നേമം ഉള്‍പ്പെടെ തര്‍ക്കമുള്ള കോണ്‍ഗ്രസിന്റെ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ തീരുമാനിക്കാനുള്ള ചര്‍ച്ചകള്‍ ഇന്നും തുടരും. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സംസ്ഥാന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമായി കൂടിക്കാഴ്ച നടത്തും. ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കേരളത്തില്‍ നിന്ന് ചര്‍ച്ചയില്‍ പങ്കാളികളാകും.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഞായറാഴ്ച പ്രഖ്യാപിക്കും. നേമത്തെ സ്ഥാനാര്‍ഥി ആരാകുമെന്നതില്‍ ഇപ്പോഴും സസ്‌പെന്‍സ് തുടരുകയാണ്. ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും സിറ്റിംഗ് മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് തന്നെയാണ് ഇപ്പോഴുമുള്ള ധാരണ. തീരുമാനമാകാത്ത 10 മണ്ഡലങ്ങളില്‍ ഇപ്പോള്‍ ഹരിപ്പാടും പുതുപ്പള്ളിയുമില്ല.
നേമം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, കൊല്ലം, കല്‍പ്പറ്റ, നിലമ്പൂര്‍ ഉള്‍പ്പെടെയുള്ള സീറ്റുകളിലാണ് തര്‍ക്കം.10 മണ്ഡലങ്ങളിലെ തീരുമാനം വരുമ്പോള്‍ ധാരണയിലെത്തിയ 81 ല്‍ ചില മണ്ഡലങ്ങളിലും മാറ്റങ്ങള്‍ വന്നേക്കാം.