ഡല്‍ഹി : കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള സ്‌ക്രീനിങ് കമ്മിറ്റി ഇന്ന് ഡല്‍ഹിയില്‍ ചേരാനിരിക്കെ ഒന്നില്‍കൂടുതല്‍ പേരുകളുണ്ടായിരുന്ന ചില മണ്ഡലങ്ങളില്‍ ഒറ്റപ്പേരിലേക്ക് സ്ഥാനാര്‍ഥി പട്ടിക ചുരുങ്ങുന്നു. ചാലക്കുടിയില്‍ ഷിബു വാലപ്പനും മൂവാറ്റുപുഴയില്‍ ജോസഫ് വാഴയ്ക്കനും തൃപ്പുണിത്തുറയില്‍ കെ. ബാബുവിനും സാധ്യതയേറി. കാഞ്ഞിരപ്പള്ളിയില്‍ കെ.സി. ജോസഫും കൊച്ചിയില്‍ ടോണി ചമ്മണിയും സ്ഥാനാര്‍ഥിയായേക്കും. തൃശ്ശൂരില്‍ പദ്മജ വേണുഗോപാലിന്റെ പേര് ടി.എന്‍ പ്രതാപന്‍ ആണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
പരാതികള്‍ ഇല്ലാതെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കാനാണ് ഹൈക്കമാന്‍ഡ് ശ്രമം. എംപി മാരുടെ നിര്‍ദേശങ്ങള്‍ കേട്ട സ്‌ക്രീനിംഗ് കമ്മിറ്റി യോഗം സാമുദായിക പരിഗണനകളും കണക്കിലെടുത്ത് അന്തിമ പട്ടിക നാളെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് കൈമാറും. വിജയ സാധ്യത മാത്രം കണക്കിലെടുത്ത് മുന്നോട്ട് പോകണമെന്നാണ് ഇന്നലെ എംപി മാര്‍ സ്‌ക്രീനിംഗ് കമ്മിറ്റിയോട് ആവശ്യപ്പെട്ടത്. 5 തവണ മല്‍സരിച്ചവരെ ഒഴിവാക്കണമെന്ന നിലപാട് ടി. എന്‍ പ്രതാപന്‍ എം പി സ്വീകരിച്ചു. പട്ടിക രണ്ട് പേരിലേക്ക് ഇന്ന് ചുരുക്കിയേക്കും. അതേസമയം യൂത്ത് കോണ്‍ഗ്രസ് ഉയര്‍ത്തിയ ആശങ്കയും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകും. സ്‌ക്രീനിംഗ് കമ്മിറ്റി സമര്‍പ്പിക്കുന്ന പട്ടികയില്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടും നിര്‍ണായകമാകും.