പത്തനംതിട്ട: ചേരി തിരിഞ്ഞ് കുത്തുന്ന പത്തനംതിട്ടയില്‍ പിജെയെ ചേര്‍ത്ത് പിടിക്കാന്‍ നിര്‍ദ്ദേശവുമായി കോണ്‍ഗ്രസ്. രാജ്യസഭാ മുന്‍ ഉപാധ്യക്ഷന്‍ പ്രൊഫ:പി.ജെ.കുര്യനെ തിരെയുള്ള പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട ബാബുജോര്‍ജ്ജിന്റെയും സജിചാക്കോയുടേയും അധിക്ഷേപങ്ങള്‍ക്ക് പിന്നില്‍വന്‍ ഗൂഢാലോചനയെന്ന വാദവുമായി കെസി വേണുഗോപാലിനെ അനുകൂലിക്കുന്നവര്‍. ഇനിയൊരു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല എന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള പി.ജെ.കുര്യനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നത് സംസ്ഥാനത്തെ ചില ഗ്രൂപ്പ് നേതാക്കളുടെ ഒത്താശയോടെയാണെന്ന് പിജെ കുര്യന്‍ അനുകൂലികളും പറയുന്നു. കേരളത്തിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറ്റി മറിച്ച് പിജെ കുര്യനും കെസി വേണുഗോപാലിനൊപ്പം ചേരുകയാണ്.
പത്തനംതിട്ടയില്‍ കോണ്‍ഗ്രസിന് കുറച്ചു കാലമായി വലിയ തിരിച്ചടിയാണ് നേരിടുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പേ തോറ്റു. തദ്ദേശത്തിലും പിടിച്ചു നില്‍ക്കാനായില്ല. അതുകൊണ്ട് തന്നെ കുര്യന് കൂടുതല്‍ പ്രാധാന്യം പത്തനംതിട്ടയില്‍ കൊടുത്തേ മതിയാകൂവെന്നതാണ് ആവശ്യം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പി.ജെ.കുര്യനോട് ആലോചിക്കാതെ ഏക പക്ഷീയമായി നിര്‍ത്തുകയും സമ്പൂര്‍ണ്ണ പരാജയം ഏറ്റു വാങ്ങുകയും ചെയ്തുവെന്ന വിമര്‍ശനവും കുര്യന്‍ അനുകൂലികള്‍ ഉയര്‍ത്തുന്നു. കെസി വേണുഗോപാല്‍ പക്ഷത്തിന് കരുത്തു കൂട്ടുന്നതാണ് കുര്യന്റെ പുതിയ നീക്കങ്ങള്‍.
ഭാരത് ജോഡോ യാത്രയുടെ വിജയത്തിന് ശേഷം കെ.പി.സിസിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സമ്മേളനത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കൂടിയായ കെ.സി.വേണുഗോപാലിനേയും കേരളത്തില്‍ നിന്ന് പങ്കെടുത്തവരേയും അനുമോദിച്ച സമ്മേളനത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍, ശ്രീഎ.കെ.ആന്റണി എന്നിവര്‍ക്കൊപ്പം പ്രസംഗകനായി ക്ഷണിച്ചതില്‍ സംസ്ഥാനത്ത് ജനപിന്തുണ ഇല്ലാത്ത ചില ഗ്രൂപ്പ് മാനേജര്‍മാര്‍ക്ക് ഇഷ്ടപ്പെട്ടില്ല. ഇതും ആരോപണങ്ങള്‍ക്ക് കാരണമാണെന്ന് കുര്യന്‍ അനുകൂലികള്‍ പറയുന്നു. പദവികള്‍ ഒന്നുമില്ലെങ്കിലും സംസ്ഥാനത്ത് ഇന്നുള്ള കോണ്‍ഗ്രസ്സിലെ ക്രിസ്ത്യന്‍ നേതാകന്മാരില്‍ ഏറ്റവും ശക്തമായ സ്വാധീനമുള്ള വ്യക്തിയാണ് പി.ജെ.കുര്യന്‍. ഇത് മനസ്സിലാക്കിയാണ് കെസിയും കുര്യനെ ചേര്‍ത്ത് പിടിക്കുന്നത്.
കഴിഞ്ഞ മാരാമണ്‍ കണ്‍വന്‍ഷനില്‍ സമാപന ദിവസം മാര്‍ത്തോമ്മ മെത്രാപ്പൊലീത്ത പി.ജെ.കുര്യന്‍ സഭയ്ക്ക് ചയ്ത സേവനത്തെക്കുറിച്ച് പറഞ്ഞത് ശ്രദ്ദേയമാണ്. എന്‍ എസ് എസ് – എസ് എന്‍ ഡി പി തുടങ്ങിയ സാമുദായിക നേതാക്കളുമായി കുര്യനുള്ള ബന്ധം ഊഷ്മളമാണ്. കുര്യന്റെ സ്വാധീനം കെ.സി.വേണുഗോപാലിനും സംസ്ഥാനത്തെ ഇപ്പോഴത്തെ നേതൃത്വത്തിനും അനുകൂലമായി ഉപയോഗിക്കുമോ എന്ന ഭയത്തിലാണ് ചില എഐ നേതാക്കളുടെ ഗൂഢാലോചനയുടെ ഭാഗമായി പത്തനംതിട്ടയിലെ കുഴപ്പങ്ങള്‍ക്ക് കാരണം പി.ജെ.കുര്യനാണെന്ന് വരുത്താന്‍ ശ്രമിക്കുന്നത്. ശശി തരൂര്‍ എന്‍ എസ് എസുമായി ഏറെ അടുപ്പത്തിലാണ്. ഈ സാഹചര്യത്തിലാണ് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി ഏറെ അടുപ്പമുള്ള കുര്യനെ കെസി അടുപ്പിക്കുന്നത്. കോണ്‍ഗ്രസ് പുനഃസംഘടനയുണ്ടാകുമ്ബോള്‍ കുര്യനും മാന്യമായ സ്ഥാനം കിട്ടുമെന്നാണ് വിലയിരുത്തല്‍.
സുകുമാരന്‍ നായരുമായി അടുത്ത ബന്ധമാണ് പിജെ കുര്യനുള്ളത്. പിജെ കുര്യന് അനുകൂലമായി കോടതിയില്‍ സാക്ഷി പറഞ്ഞ വ്യക്തി കൂടിയാണ് സുകുമാരന്‍ നായര്‍. കുര്യനെ കൂടെ നിര്‍ത്തുന്നതോടെ സമുദായ സമവാക്യങ്ങളും കെസിക്ക് അനുകൂലമാകും. ക്രൈസ്തവ സഭകളുമായും കെസിയെ അടുപ്പിക്കാനും കുര്യന്‍ നീക്കങ്ങള്‍ നടത്തുന്നുണ്ട്. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ കെസിക്ക് കൂടുതല്‍ സ്വാധീനമുണ്ട്. ഇത് കേരളത്തിലും ഗുണകരമാക്കാനാണ് കുര്യന്റെ ശ്രമം.
സജി ചാക്കോയ്‌ക്കെതിരെ കടന്നാക്രമണമാണ് പിജെ കുര്യന്‍ നടന്നത്. കുര്യന്റെ നിര്‍ദ്ദേശപ്രകാരം ഡിസിസി ജനറല്‍സെക്രട്ടറി ആയ വ്യക്തിയാണ് സജി ചാക്കോ എന്നാണ് കുര്യന്‍ പക്ഷം പറയുന്നത്. 2005-ലെ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മല്ലപ്പള്ളിയില്‍ ഡിവിഷനില്‍ സ്ഥാനാര്‍ത്ഥിയാക്കി. അവിടെ പരാജയപ്പെട്ട സജി ചാക്കോയെ സ്വന്തം സ്ഥലത്തു നിന്നും മാറ്റി കുര്യന്‍ ഹോം മണ്ഡലമായ കോയിപ്രത്ത് ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥിയാക്കി വിജയിപ്പിച്ചു.
കെപിസിസി തീരുമാനിച്ച മറ്റൊരാളെ മറികടന്നാണ് പി.ജെ.കുര്യന്‍ സീറ്റ് നല്‍കിയതെന്നും അവര്‍ പറയുന്നു. ജില്ലാ പഞ്ചായത്തില്‍ വിജയിച്ച സജിചാക്കോയ്ക്ക് സീനിയര്‍ നേതാക്കളായ ബാബു ജോര്‍ജ്ജിനും ഹരിദാസ് ഇടത്തിട്ടയ്ക്കും നല്‍കേണ്ട സ്ഥാനം 3 ആയി വിഭജിച്ച് സജിചാക്കോയെ അവിടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആക്കിയത് കുര്യന്‍ ആയിരുന്നുവെന്നും അവര്‍ പറയുന്നു.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.