പന്തളം: കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ഫാസിസ്റ്റ് നയങ്ങൾക്കും വിലക്കയറ്റം, അഴിമതി, ധൂർത്ത്, ക്രമസമാധാന തകർച്ച എന്നിവക്കെതിരെയും കെ പി സി സി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നയിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയുടെ വിജയത്തിന് വേണ്ടി ഇന്ത്യൻ നാഷണൽ കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റി വിപുലമായ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു. മണ്ഡലം പ്രസിഡന്റ് എസ് ഷെരീഫ് അധ്യക്ഷത വഹിച്ച യോഗം ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ഡി എൻ തൃദീപ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സക്കറിയ വർഗീസ്, എ നൗഷാദ് റാവുത്തർ, മഞ്ജു വിശ്വനാഥ്, പന്തളം മഹേഷ്, കെ എം ജലീൽ, പന്തളം വാഹിദ്, പി എസ് വേണു കുമാരൻ നായർ, കുട്ടപ്പൻ നായർ, മാത്യൂസ് പൂളയിൽ, പി എസ് നീലകണ്ഠൻ, വൈ റഹിം റാവുത്തർ, സുനിത വേണു, രാഹുൽ രാജ്, സുരേഷ് ചൈത്രം, മീരാഭായി, അലക്സി തോമസ്, വിനോദ് മൂകടിയിൽ, മണ്ഡലം ജനറൽ സെക്രട്ടറി ഈ എസ് നുജുമുദ്ധീൻ, മുരളീധരൻ തുടങ്ങിയവർ പ്രസംഗിച്ചു.
സമരാഗ്നിയുടെ പന്തളം മണ്ഡലം ചെയർമാനായി എ നൗഷാദ് റാവുത്തറെയും കൺവീനറായി കെ ആർ വിജയകുമാറിനെയും യോഗം തെരഞ്ഞെടുത്തു. പന്തളം മണ്ഡലത്തിലെ 21 ബൂത്ത് കമ്മിറ്റികളെ അഞ്ച് ക്ലസ്റ്റർ ആയി തിരിച്ച് സ്വാഗതസംഘം രൂപീകരിച്ചു. ക്ലസ്റ്റർ ഒന്നിന്റെ സ്വാഗതസംഘം ചെയർമാൻ പി എസ്സ് വേണു കുമാരൻ നായർ, കൺവീനർ സോളമൻ വരവ് കാലായിൽ, ക്ലസ്റ്റർ രണ്ടിന്റെ ചെയർമാൻ പി കെ രാജൻ, കൺവീനർ രത്നമണി സുരേന്ദ്രൻ, ക്ലസ്റ്റർ മൂന്നിന്റെ ചെയർമാൻ ബൈജു മൂകടിയിൽ, കൺവീനർ ശാന്തി സുരേഷ്, ക്ലസ്റ്റർ നാലിന്റെ ചെയർമാൻ നസീർ കടക്കാട്, കൺവീനർ വിജയകുമാർ തോന്നല്ലൂർ, ക്ലസ്റ്റർ അഞ്ചിന്റെ ചെയർമാൻ പി മോഹന്‍ കുമാർ, കൺവീനർ വി വി തോമസ് എന്നിവരെയും തിരഞ്ഞെടുത്തു. 24ആം തീയതി ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് പത്തനംതിട്ട പഴയ പ്രൈവറ്റ് ബസ്റ്റാൻഡിൽ ചേരുന്ന പ്രതിഷേധ സംഗമത്തിൽ മണ്ഡലത്തിൽ നിന്നും അഞ്ഞൂറിൽ പരം പ്രവർത്തകരെ പങ്കെടുപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. ഫെബ്രുവരി 25 ആം തീയതി രാവിലെ 10 മണിക്ക് പത്തനംതിട്ട നഗരസഭ ടൗൺഹാളിൽ വെച്ച് കെപിസിസി പ്രസിഡണ്ടും പ്രതിപക്ഷ നേതാവും നയിക്കുന്ന ചർച്ച സദസ്സ് നടത്തും. സമരാഗ്നിയുടെ വിപുലമായ പ്രചാരണത്തിനായി മണ്ഡലത്തിലെ എല്ലാ ഭവനങ്ങളും സന്ദർശിക്കുന്നതിനും യോഗം തീരുമാനിച്ചു.