തിരുവനന്തപുരം: കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ചേരും. ഉമ്മന്‍ചാണ്ടി അധ്യക്ഷനായുള്ള സമിതിയാണ് ഇന്ന് യോഗം ചേരുന്നത്. യോഗം ഇതുവരെയുളള ഉഭയകക്ഷി ചര്‍ച്ചകള്‍ വിലയിരുത്തും. യോഗം കെപിസിസി ആസ്ഥാനത്താണ് നടക്കുക.
യോഗത്തില്‍ സ്ഥാനാത്ഥി നിര്‍ണയത്തിന്റെ പ്രാഥമിക ചര്‍ച്ചകള്‍ നടക്കും. ഇതിനകം തന്നെ സിറ്റിംഗ് എംഎല്‍എമാര്‍ക്ക് സീറ്റ് നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. യോഗത്തില്‍ സിറ്റിംഗ് എംഎല്‍എമാര്‍ക്ക് ആര്‍ക്കെങ്കിലും മണ്ഡലം മാറണോ എന്നും പരിശോധിക്കും. കോണ്‍ഗ്രസ് ഇത്തവണ മത്സരിക്കുന്നത് തൊണ്ണൂറ്റി അഞ്ച് സീറ്റുകളില്‍ ആണ്.