Thursday, July 3, 2025 11:21 pm

‘മുഖ്യമന്ത്രി മാഫിയ സംരക്ഷകൻ’ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ പ്രതിഷേധ തീപന്തം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാഡിആവശ്യപ്പെട്ട് മണ്ഡലം തലത്തിൽ വ്യാപക പ്രതിഷേധം നടത്താൻ കോൺഗ്രസ്. മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെക്കുക, രാഷ്ട്രീയ ലാഭത്തിനായി തൃശ്ശൂര്‍ പൂരം കലക്കിയ ഗൂഢാലോചനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക, ആഭ്യന്തര വകുപ്പിന്റെ ക്രിമിനല്‍വല്‍ക്കണം അവസാനിപ്പിക്കുക, വിലക്കയറ്റം നിയന്ത്രിക്കാവാന്‍ സര്‍ക്കാര്‍ അടിയന്തരമായി പൊതു വിപണിയില്‍ ഇടപെടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് പ്രതിഷേധം. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 10 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് പ്രതിഷേധ തീപ്പന്തം (പന്തം കൊളുത്തി പ്രകടനം) നടത്തുമെന്ന് കെപിസിസി സംഘടന ജനറല്‍ സെക്രട്ടറി എംലിജു അറിയിച്ചു. ജില്ലാ ആസ്ഥാനങ്ങളില്‍ പ്രതിഷേധ തീപ്പന്തത്തിന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

എഡിജിപി എംആർ അജിത്കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺ​ഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാ‍ർച്ച് സംഘർഷത്തിൽകലാശിച്ചിരുന്നു. യൂത്ത് കോൺ​ഗ്രസ് വൈസ് പ്രസിഡന്റ് അബിൻ വർക്കിയെ പോലീസ് വളഞ്ഞിട്ട് തല്ലിയതോടെ കോൺ​ഗ്രസ് നേതാക്കൾ സ്ഥലത്തെത്തുകയും സമരം കോൺഗ്രസ് ഏറ്റെടുക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കോൺ​ഗ്രസ് അധ്യക്ഷൻ കെ സുധാകരനും എം ലിജുവുമുൾപ്പെടെയുള്ള നേതാക്കൾ സ്ഥലത്തെത്തിയായിരുന്നു പ്രഖ്യാപനം. പട്ടാളത്തെ ഇറക്കിയാലും പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്നും പോലീസുകാര്‍ കരുതിയിരിക്കണമെന്നും കെ സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശക്തമായ പ്രതിഷേധ പരിപാടികൾ കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, എട്ട് വർഷത്തിനിടെ കേരളത്തിൽ 1,35000 ബലാത്സംഗ കേസുകൾ രജിസ്റ്റർ ചെയ്തത്. ഇതാണ് പിണറായിയുടെ ഭരണ നേട്ടം. ചക്കിക്കൊത്ത ചങ്കരൻ എന്നതുപോലെയാണ് മുഖ്യമന്ത്രിക്കൊത്ത പോലീസുകാര്‍. ഞാൻ, എന്‍റെ കുടുംബം, എന്‍റെ സമ്പത്ത് എന്നത് മാത്രമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ലക്ഷ്യം. ഈ നാട്ടിലെ ജീവിതങ്ങളുടെ ഹൃദയതുടിപ്പ് മനസിലാക്കാൻ പോലും അറിയാത്ത ഒരു ഭീകര ജീവിയാണ് തന്‍റെ നാട്ടുകാരനായ പിണറായി വിജയൻ എന്നും കെ സുധാകരൻ പറഞ്ഞിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ത്രിദിന വ്യക്തിത്വ വികസന പരിശീലനോദ്ഘാടനം

0
റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന...

കെ എച്ച് ആർ എ ലഹരിവിരുദ്ധ ക്യാമ്പയിൻ നടത്തി

0
പത്തനംതിട്ട : കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി...

ആരോഗ്യമേഖലയിലെ പ്രതിസന്ധി ; ഡിഎംഒ ഓഫീസിലേക്ക് യൂത്ത് ലീഗ് മാർച്ചും ധർണയും നടത്തി

0
പത്തനംതിട്ട : ആരോഗ്യമേഖലയിൽ സർക്കാർ തുടരുന്ന അനാസ്ഥയ്ക്കെതിരെയും ജില്ലയിലെ മെഡിക്കൽ കോളേജ്...

ജില്ലയില്‍ മൊബൈല്‍ സര്‍ജറി യൂണിറ്റ് ആരംഭിച്ചു

0
പത്തനംതിട്ട : മൃഗസംരക്ഷണ മേഖലയില്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈല്‍...