പത്തനംതിട്ട : സാമ്പ്രാജ്യശക്തികളോട് പടപൊരുതി ഇൻഡ്യാ രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന ഇൻഡ്യൻ നാഷണൽ കോൺഗ്രസ് സ്വാതന്ത്ര്യാനന്തര ഭാരതത്തിന് ഉണ്ടാക്കിയത് സമാനതകൾ ഇല്ലാത്ത നേട്ടങ്ങളാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. മലയാലപ്പുഴ മണ്ഡലത്തിലെ വെട്ടൂർ – വടക്കുപുറം എട്ടാം വാർഡ് കോൺഗ്രസ് മഹാത്മാഗാന്ധി കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യത്തിന് ശേഷം പട്ടിണിയും പരിവട്ടവുമായി തുടർന്ന നമ്മുടെ രാജ്യത്തെ വിപ്ളവകരമായ ഭരണ നടപടികളിലൂടെ കാർഷിക, വ്യവസായിക രംഗത്തും ശാസ്ത്ര സാങ്കേതിക മേഖലകളിലും സ്വയം പര്യാപ്തമാക്കി വളർച്ചയുടെ കൊടുമുടിയിൽ എത്തിച്ചത് മറ്റാർക്കും അവകാശപ്പെടാനാവാത്ത നേട്ടമാണെന്നും കോൺഗ്രസ് നിലനിൽക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
വാർഡ് കോൺഗ്രസ് പ്രസിഡന്റ് ബാബുവാനിയത്ത് അദ്ധ്യക്ഷത വഹിച്ചു.
ഡി.സി.സി ഭാരവാഹികളായ വെട്ടൂർ ജ്യോതിപ്രസാദ്, സാമുവൽ കിഴക്കുപുറം എന്നിവർ മുഖ്യപ്രഭാഷണങ്ങൾ നടത്തി. മണ്ഡലം പ്രസിഡന്റ് ദിലീപ്കുമാർ പൊതീപ്പാട്, വി.സി ഗോപിനാഥപിള്ള, മീരാൻ വടക്കുപുറം, സദാശിവൻപിള്ള ചിറ്റടിയിൽ, പ്രേംജിത് ഇടത്തുണ്ടിൽ, ബെന്നി ഈട്ടിമൂട്ടിൽ, ബിജുമോൻ പുതുക്കുളം, ബിജു.ആർ.പിള്ള, ബിനോയ് വിശ്വം, കണ്ണൻ കാർത്തിക, വർഗീസ് പള്ളിവാതുക്കൽ,ഗോപാലകൃഷ്ണൻ നായർ എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1