പന്തളം : നഗരസഭാ ഭരണസമിതിയുടെ അഴിമതി ചൂണ്ടിക്കാട്ടിയതിന്റെ പേരിൽ നഗരസഭ ഭരണസമിതി അംഗങ്ങൾ കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗവും നഗരസഭ കൗൺസിലറുമായ പന്തളം മഹേഷിനെ ക്രൂരമായി കയ്യേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തളം ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്തി. നഗരസഭ കൗൺസിലിൽ അജണ്ട വെയ്ക്കുകയോ തീരുമാനിക്കുകയോ ചെയ്യാതെ അഴിമതി ഭരണം നടത്തുന്ന ഭരണസമിതിയുടെ തീരുമാനങ്ങളിൽ പ്രതിഷേധിച്ചതിന്റെ പേരിലാണ് ബിജെപി കൗൺസിലർമാർ കൂട്ടമായി കോൺഗ്രസ് നഗരസഭാംഗം പന്തളം മഹേഷിനെ അടിവയറ്റിൽ ചവിട്ടുകയും ശാരീരിക ഉപദ്രവം ഏൽപ്പിക്കുകയും ചെയ്തത്. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് പന്തളം മഹേഷ്. കഴിഞ്ഞ കുറെ ദിവസമായി നഗരസഭ മന്ദിരത്തിൽ കോൺഗ്രസ് കൗൺസിലർമാർ പ്രതിഷേധ പ്രകടനം നടത്തിവരികയായിരുന്നു.
ഇതിൽ വിറളി കൊണ്ടാണ്ഭരണസമിതിയുടെ വിമത കൗൺസിലർ ആയിരുന്ന വ്യക്തി ഉൾപ്പെടെയുള്ള ബിജെപി കൗൺസിലർമാർ കയ്യേറ്റം ചെയ്തത്. നഗരസഭയിലെ അഴിമതിക്കെതിരെ വിജിലൻസിലും ഉന്നത കേന്ദ്രങ്ങളിലും പരാതി നൽകുകയും നിയമനടപടികൾ ഉൾപ്പെടെ സ്വീകരിക്കുന്നതിനും കോൺഗ്രസ് നഗരസഭ പാർലമെൻററി പാർട്ടിയും കോൺഗ്രസ് മണ്ഡലം കമ്മിറ്റിയും ഉൾപ്പെടെ തീരുമാനം എടുത്തിരിക്കുകയാണ്.
ജനദ്രോഹപരമായ നഗരസഭ ഭരണത്തിനെതിരെ കക്ഷിരാഷ്ട്രീയ പ്രവർത്തകരെയും പൊതുജനങ്ങളെയും ഉൾപ്പെടുത്തി കൂടുതൽ സമരപരിപാടികൾക്ക് കോൺഗ്രസ് മുൻകൈയെടുക്കുമെന്നും ബിജെപിയുടെ കൗൺസിലർമാരുടെ ഗുണ്ടായിസം ഇന്ത്യൻ നാഷണൽ കോൺഗ്രസിനോട് നടപ്പാകില്ലെന്നും നേതാക്കൾ പ്രതികരിച്ചു. നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധ പ്രകടനം മെഡിക്കൽ മിഷൻ റോഡിൽ നിന്നും ആരംഭിച്ച് പന്തളം ടൗൺ ചുറ്റി പോലീസ് എയ്ഡ് പോസ്റ്റിനു സമീപം പ്രതിഷേധ സംഗമം നടന്നു.
മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് ഇൻ ചാർജ് എ നൗഷാദ് റാവുത്തറുടെ അധ്യക്ഷതയിൽ കൂടിയ പ്രതിഷേധ സംഗമം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് സക്കറിയ വർഗീസ് ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി അഡ്വ.ഡി എൻ തൃദീപ്, കെഎം ജലീൽ, മഞ്ജു വിശ്വനാഥ്, കെ ആർ വിജയകുമാർ, രത്നമണി സുരേന്ദ്രൻ, സുനിത വേണു, പി എസ് വേണു കുമാരൻ നായർ, മനോജ് കുരമ്പാല, കിരൺകുരുമ്പാല, ജി അനിൽകുമാർ, കെ എൻ രാജൻ, ഇ എസ് നുജുമുദീൻ, പന്തളം വാഹിദ്, അനിത ഉദയൻ, അഡ്വ. മുഹമ്മദ് ഷഫീഖ്, സുധ അച്യുതൻ, ശാന്തി സുരേഷ്, വല്ലാറ്റൂർ വാസുദേവൻ പിള്ള, നസീർ കടക്കാട്, ഷാജി എം എസ് ബി ആർ, ബിജു സൈമൺ, ജോണിക്കുട്ടി, അമാനുള്ള ഖാൻ, എച്ച് ഹാരീസ്, ഡെന്നിസ് ജോർജ്, ബൈജൂമുകടിയിൽ ആർ സുരേഷ് കുമാർ, ഗീതാ നായർ, മീരാഭായി, സിയാവുദ്ദീൻ, അനീഷ്, അംബുജാക്ഷൻ നായർ, സോളമൻ വരവുകാലായിൽ, വിനോദ് മുകടിയിൽ, വിജയകുമാർ പ്ലാക്കോട്ട്, മാത്യു കെ മാത്യു, പാസ്റ്റർ പി വി തോമസ്, രവികുമാർ, ശ്രീകുമാർ, ഹരി, തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.