പത്തനംതിട്ട : രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന ജനാധിപത്യ, മതേതര മാര്‍ഗത്തിലൂടെ ഇന്ത്യയെ നയിച്ച ശക്തിയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. മലയാലപ്പുഴ മണ്ഡലം പുതുക്കളം നാലാം വാര്‍ഡ് മഹാത്മാഗാന്ധി കോണ്‍ഗ്രസ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് പാര്‍ട്ടി നേടിതന്ന സ്വാതന്ത്ര്യവും ജനാധിപത്യ മൂല്യങ്ങളും തകര്‍ത്ത് ഇന്ത്യയില്‍ വിഭാഗീയ ദ്രുവീകരണത്തിനാണ് കേന്ദ്രം ഭരിക്കുന്ന സംഘപരിവാര്‍ നേതൃത്വത്തിലുള്ള നരേന്ദ്രമോദി സര്‍ക്കാരിന്‍റെ ശ്രമമെന്ന് ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.
വാര്‍ഡ് പ്രസിഡന്‍റ് പി.എ ജോര്‍ജ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ജനറല്‍ സെക്രട്ടറി എലിസബത്ത് അബു, മണ്ഡലം പ്രസിഡന്‍റ് ദിലീപ് കുമാര്‍ പൊതീപ്പാട്, ഡി.സി.സി അംഗം ഇ.കെ. സത്യവൃതന്‍, വി.സി. ഗോപിനാഥപിള്ള, ബിജു ആര്‍. പിള്ള, ബിജുമോന്‍ പുതുക്കുളം, തോമസ് വി. കല്ലുങ്കത്തറ, കേണല്‍ പി.എ. മാത്യൂസ്, റോയി പുതുക്കുളം, ഉണ്ണി മുക്കുഴി, മാത്യു എബ്രഹാം, എലിസബത്ത് മാത്യൂസ്, സേവ്യര്‍ തോട്ടം എന്നിവര്‍ പ്രസംഗിച്ചു.