Monday, July 1, 2024 10:32 am

പരീക്ഷാക്രമക്കേടും ക്രിമിനൽ നിയമങ്ങളും സഭ നിർത്തിവെച്ച് ചർച്ച ചെയ്യണം ; അടിയന്തര പ്രമേയ നോട്ടീസ് നൽകി കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേട് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്സഭയിൽ കോൺഗ്രസ് അടിയന്തര പ്രമേയ നോട്ടീസ് നൽകി. കെ.സി വേണുഗോപാൽ എം. പിയാണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. നീറ്റ്-നെറ്റ് പരീക്ഷാ ക്രമക്കേടുകളിൽ എൻ.ടി.എ പരാജയപ്പെട്ടു എന്നാണ് കത്തിൽ ചൂണ്ടിക്കാട്ടുന്നത്. വിഷയത്തിൽ സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാണ് കോൺഗ്രസ് ആവശ്യം. സമാന വിഷയമുന്നയിച്ച് കോൺഗ്രസ് എം.പി മാണിക്യം ടാഗോറും നോട്ടീസ് നൽകിയിട്ടുണ്ട്. അതിനിടെ 3 ക്രിമിനൽ നിയമങ്ങളും ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് മനീഷ് തിവാരി അടിയന്തര പ്രമേയ നോട്ടീസ് നൽകി. 164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം ഉൾപ്പെടെ മൂന്നു നിയമങ്ങൾ പൊളിച്ചെഴുതി ഇന്നലെ അർദ്ധ രാത്രിയോടെയാണ് പുതിയ ഇന്ത്യൻ ശിക്ഷാ നിയമങ്ങൾ പ്രാബല്യത്തിൽ വന്നത്. ഐ.പി.സി ക്ക് പകരമായി ഭാരതീയ ന്യായസംഹിതയും സി.ആർ.പി.സി ക്ക് പകരമായി ഭാരതീയ നാഗരിക് സുരക്ഷാസംഹിതയുമാണ് ഇനി പ്രാബല്യത്തിലുണ്ടാവുക. ഇന്ത്യൻ തെളിവ് നിയമത്തിനു പകരമായി ഭാരതീയ സാക്ഷ്യ അധീനിയും നിലവിൽ വന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘ഭൂമി ഇടപാടിൽ നിന്ന് പിൻവാങ്ങിയിട്ടില്ല ; നിയമപരമായി മുന്നോട്ടു പോകും’ – ഡിജിപി ഷെയ്ഖ്...

0
തിരുവനന്തപുരം: ഭാര്യയുടെ പേരിലുള്ള ഭൂമി ഇടപാടിൽ നിന്ന് ഒരു പിൻവാങ്ങലും നടന്നിട്ടില്ലെന്ന്...

ഡിവൈഎഫ്ഐ മുൻ ഏരിയ സെക്രട്ടറിക്കെതിരെ ലൈംഗികചൂഷണ പരാതി ; പോലീസ് കേസ് അട്ടിമറിക്കുന്നെന്ന് ...

0
കായംകുളം: ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിക്കെതിരെ ലൈംഗിക ചൂഷണ പരാതി. കായംകുളം...

ദീപു വധക്കേസ് ; രണ്ടാം പ്രതി സുനിൽ അറസ്റ്റിൽ

0
തിരുവനന്തപുരം: കളിയിക്കാവിള കൊലപാതകത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന സുനിൽ കുമാർ പിടിയിൽ. തിരുവന്തപുരം...

ദേശീയ കുങ്ഫു ചാംപ്യൻഷിപ്പിൽ സ്വര്‍ണ്ണത്തിളക്കവുമായി മാസ്റ്റർ ഏദൻ സഖറിയ ഷിജു

0
പത്തനംതിട്ട: ആസ്സാമിലെ ഗുവഹാത്തിൽ വെച്ചു നടന്ന ദേശീയ കുങ്ഫു ചാംപ്യൻഷിപ്പിൽ മാസ്റ്റർ...