Sunday, March 23, 2025 10:24 pm

ഇനിയും പറയാതിരുന്നിട്ട് കാര്യമില്ല ; സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ ഗുരുതരമായ ആരോപനങ്ങളുമായി കോണ്‍ഗ്രസ് നേതാക്കള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കോവിഡ്-19 രോഗവ്യാപനം അവസരമായി ഉപയോഗിച്ച്‌ കണ്‍കെട്ട് പ്രഖ്യാപനങ്ങളല്ലാതെ പാവങ്ങള്‍ക്ക് ഒരുസഹായവും ഉറപ്പാക്കാത്ത സര്‍ക്കാര്‍ നടപടികളെക്കുറിച്ച്‌ ഇനിയും പറയാതിരുന്നിട്ട് കാര്യമില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ ഒരുമിച്ച്‌ പത്രസമ്മേളനം നടത്തിയാണ് ആരോപണം ഉന്നയിച്ചത്.

ധൂര്‍ത്ത്

* മുഖ്യമന്ത്രിയുടെ മീഡിയ മാനേജ്‌മെന്റിന് നല്‍കുന്നത് 4.5 കോടി

* മുഖ്യമന്ത്രി സഞ്ചരിക്കാന്‍ ഹെലികോപ്ടറിന് വേണ്ടി നല്‍കുന്നത് 1.64 കോടി

* ഗതാഗതമന്ത്രിയുടെ പി.എ.യുടെ ഓഫീസ് അണുവിമുക്തമാക്കാന്‍ 5 ലക്ഷം

* കാബിനറ്റ് റാങ്കില്‍ നാലുപേര്‍ക്ക് ഉയര്‍ന്ന പദവി

* മുഖ്യമന്ത്രിയുടെ ഉപദേശകരായി ഇപ്പോഴും തുടരുന്നത് ആറുപേര്‍

പ്രഖ്യാപനത്തട്ടിപ്പ്

* കൊറോണ പാക്കേജായി നല്‍കിയ 20,000 കോടിയില്‍ 14,000 കോടിയും കരാറുകാര്‍ക്കുള്ള കുടിശ്ശിക

* കുടുംബശ്രീ വഴി 2000 കോടി വായ്പ. ഇത് ബാങ്കുകളാണ് കുടുംബശ്രീക്ക് നല്‍കുന്നത്. ഇതിന്റെ പലിശ 36 മാസം കഴിഞ്ഞ് സര്‍ക്കാര്‍ നല്‍കും. അപ്പോഴേക്കും ഈ സര്‍ക്കാരിന്റെ കാലാവധി കഴിയും.

* ക്ഷേമപെന്‍ഷന്‍ വീട്ടിലെത്തിച്ച്‌ നല്‍കി. ഇതിനും സര്‍ക്കാര്‍ പണം കൊടുത്തില്ല. സഹകരണ ബാങ്കുകളില്‍നിന്ന് വാങ്ങിയത് 6500 കോടി. അതും കൊടുക്കാന്‍ ബാക്കി.

* റേഷന്‍ എല്ലാവര്‍ക്കും സൗജന്യമാണെന്ന് പ്രഖ്യാപിക്കാന്‍ റേഷനരി ആവശ്യമില്ലാത്ത എ.പി.എല്‍. വിഭാഗങ്ങള്‍ക്കും 15 കിലോ നല്‍കി. ബാക്കിയുള്ളവര്‍ക്ക് നേരത്തേ സൗജന്യമായി നല്‍കിയിരുന്നതാണ്.

* 1000 രൂപയുടെ ഭക്ഷ്യക്കിറ്റ് എല്ലാവര്‍ക്കും. ഇതിലുള്ളത് 750 രൂപയുടെ സാധനങ്ങള്‍. സപ്ലൈകോ സാധനങ്ങള്‍ക്ക് വില കുത്തനെ കൂട്ടുകയും ചെയ്തു.

* ലോക്ഡൗണ്‍ കാലത്തെ എല്ലാചുമതലയും തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കി. എന്നാല്‍ ഒരുരൂപപോലും പണം നല്‍കിയില്ല.

* ലോക്ഡൗണ്‍ കാലയളവില്‍ നിത്യക്കൂലിയില്‍ ജീവിക്കുന്നവര്‍ക്കുപോലും സഹായമെത്തിക്കാന്‍ ഒരുരൂപപോലും ചെലവിട്ടില്ല.

* കശുവണ്ടി, മത്സ്യ മേഖലയില്‍ ഒരുസഹായവും ഉറപ്പാക്കിയില്ല.

എന്തിനായിരുന്നു ആ ജീവനെടുക്കാന്‍ അവസരം നല്‍കിയത്

എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ തുടങ്ങാനുള്ള യു.ഡി.എഫ്. സര്‍ക്കാരിന്റെ ശ്രമം അട്ടിമറിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. കാസര്‍കോട്‌ പത്തുപേരുടെ ജീവനാണ് പൊലിഞ്ഞത്. അവിടെ മെഡിക്കല്‍ കോളേജ് യു.ഡി.എഫ്. കാലത്ത് തുടങ്ങിയതാണ്. ഇപ്പോഴും പൂര്‍ത്തിയായിട്ടില്ലെന്നും  ഉമ്മന്‍ചാണ്ടി

1894 കോടിയും മതിയാകാത്ത ആവശ്യമോ?

കേന്ദ്രത്തില്‍നിന്ന് 1894 കോടി ലഭിച്ചിട്ടും മാറാത്ത എന്ത് സാമ്പത്തിക പ്രതിസന്ധിയാണ് കൊറോണ ഉണ്ടാക്കിയത്. പ്രളയം കുറെ നാശമുണ്ടാക്കിയിട്ടുണ്ട്. കൊറോണ അത്തരത്തിലൊന്നുമുണ്ടാക്കിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

പ്രളയത്തിനു കിട്ടിയ 7969 കോടി എവിടെ

കൊറോണയുടെ പേരില്‍ സാലറി ചലഞ്ചിനിറങ്ങുന്ന സര്‍ക്കാര്‍ പ്രളയത്തിന്റെ പേരില്‍ കിട്ടിയ പണമെന്താണ് ചെയ്തത് എന്നുകൂടി വ്യക്തമാക്കണം. സാലറി ചലഞ്ചിലൂടെ 1026 കോടിയും സംഭാവനയായി 4039 കോടിയും കേന്ദ്രസഹായമായി 2904 കോടിരൂപയും ലഭിച്ചു. ഇതൊക്കെ എങ്ങനെ ചെലവഴിച്ചുവെന്ന കണക്ക് വെളിപ്പെടുത്താനുള്ള സത്യസന്ധത സര്‍ക്കാര്‍ കാണിച്ചിട്ടില്ല. ഇതിനുപുറമേ റീബില്‍ഡ് കേരളയ്ക്കായി 1780 കോടി എ.ഡി.ബി. വായ്പവാങ്ങി.

കോണ്‍ഗ്രസ് നേതാക്കള്‍ സംയുക്തമായാണ് ആരോപണവുമായി രംഗത്തുവന്നത്. അഴിമതിയും കെടുകാര്യസ്ഥതയും തുടരുമ്പോള്‍ ഇനിയും മിണ്ടാതിരുന്നിട്ട് കാര്യമില്ലെന്നും സാധാരണ ജനങ്ങള്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും നേതാക്കള്‍ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ അസാധാരണമായ വെല്ലുവിളികളെയാണ് നേരിടുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍...

0
റാന്നി: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ അസാധാരണമായ വെല്ലുവിളികളെയാണ്...

കുളിക്കുന്നതിനിടെ ഷോക്കേറ്റ് വിദ്യാർഥിക്ക് ദാരുണാന്ത്യം

0
പട്ടാമ്പി : കുളിമുറിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു. മേലെ പട്ടാമ്പി...

നെടുങ്കണ്ടത്ത് ബാറില്‍ രണ്ടു പേർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാളുടെ കഴുത്തിന് മുറിവേറ്റു

0
ഇടുക്കി: നെടുങ്കണ്ടത്ത് ബാറില്‍ രണ്ടു പേർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാളുടെ കഴുത്തിന്...

പ്രമുഖരെ തഴഞ്ഞ് രാജീവ് ചന്ദ്രശേഖരനെ പ്രസിഡന്റാക്കിയതിൽ നേതാക്കൾക്ക് അമർഷം

0
തിരുവനന്തപുരം: സംഘടന സംവിധാനത്തിലൂടെ വളർന്നു വന്ന പ്രമുഖ നേതാക്കളെ തഴഞ്ഞാണ് രാജീവ്...