പന്തളം : ഇന്ത്യൻ നാഷണൽ കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റി നഗരസഭ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. സംസ്ഥാന സർക്കാർ അനുവദിച്ച തുച്ഛമായ തുക പോലും സാമ്പത്തിക വർഷത്തിൽ ചിലവഴിക്കാതെ 65 ശതമാനത്തോളം തുക നഷ്ടം വരുത്തിയ പന്തളം നഗരസഭ ഭരണസമിതിക്കും ഉദ്യോഗസ്ഥർക്കും എതിരെ ആണ് പ്രതിഷേധ മാർച്ചും ധർണയും നടത്തിയത്. എല്ലാ പദ്ധതി വിഹിതങ്ങളും ഉപയോഗിക്കാതെ നഷ്ടപ്പെടുത്തുകയും ഉദ്യോഗസ്ഥർ അവരുടെ ജോലികൾ നിർവഹിക്കാത്തതിലും യോഗം പ്രതിഷേധം അറിയിക്കുകയുണ്ടായി. നഗരസഭയിലെ തകർന്നു കിടന്ന റോഡുകളും ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങളും ആരോഗ്യ സമിതിയുടെ പ്രവർത്തനങ്ങളും പൊതുമരാമത്ത് വകുപ്പിന്റെയും മറ്റു വികസന പദ്ധതികളും നടത്തുന്നതിനുവേണ്ടി അനുവദിച്ച തുക ഉപയോഗിക്കാതെ നഷ്ടപ്പെടുത്തിയ കൂട്ടത്തിൽ പെടുന്നു. എന്നാൽ സംസ്ഥാന സർക്കാരിൻറെ കാലാകാലങ്ങളിൽ ഉള്ള ഉത്തരവ് നടപ്പിലാക്കാതെ കഴിഞ്ഞ പത്തു വർഷത്തെ നികുതി തുക ഒന്നിച്ചു പിരിക്കുന്ന അശാസ്ത്രീയമായ പ്രവർത്തനങ്ങൾക്കെതിരെ സമരം വരും ദിവസങ്ങളിലും തുടരുമെന്നും യോഗം പ്രഖ്യാപിച്ചു.
കോൺഗ്രസ് പന്തളം മണ്ഡലം പ്രസിഡണ്ട് എസ് ഷെരീഫ് അധ്യക്ഷത വഹിച്ച പ്രതിഷേധയോഗം ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ. ഡി എൻ തൃദീപ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് പന്തളം ബ്ലോക്ക് പ്രസിഡണ്ട് സക്കറിയ വർഗീസ് ജില്ലാ ഭാരവാഹികളായ എ നൗഷാദ് റാവുത്തർ , പന്തളം മഹേഷ് , മഞ്ജു വിശ്വനാഥ് , ജി അനിൽകുമാർ, കെ ആർ വിജയകുമാർ, വേണു കുമാരൻ നായർ , രത്നമണി സുരേന്ദ്രൻ , സുനിതാ വേണു , ഇ എസ് നുജുമുദീൻ, പി പി ജോൺ ,കുട്ടപ്പൻ നായർ , ബിജു സൈമൺ , കിരൺ കുരമ്പാല, അനിത ഉദയൻ, ശാന്തി സുരേഷ്, മീരാഭായി ,കോശി കെ മാത്യു , മണ്ണിൽ രാഘവൻ, ടെന്നീസ് ജോർജ് , അലക്സാണ്ടർ , മുരളീധരൻ , ഡാനിയേൽ സൈമൺ, വിജയകുമാർ തോന്നലൂർ , മോഹൻകുമാർ , വൈ റഹിംറാവുത്തർ , റാഫി റഹീം , സോളമൻ വരവുകാലായിൽ, അനിൽകുമാർ , പി കെ രാജൻ, കെ എൻ രാജൻ, സുധ അച്യുതൻ, അഭിജിത്ത് മുകടിയിൽ, ബൈജു മുകടിയിൽ , സന്തോഷ് മുകടിയിൽ , കെ എൻ സുരേന്ദ്രൻ, അമാനുള്ള ഖാൻ, രാധാകൃഷ്ണൻ, ജേക്കബ് ,സുരേഷ് കുമാർ, ബാബു മോഹൻദാസ്, സുലൈമാൻ എന്നിവർ സംസാരിച്ചു.