കൊച്ചി: എറണാകുളത്ത് യുവാവിനെ പോലീസ് അകാരണമായി മര്‍ദിച്ചെന്ന ആരോപണത്തില്‍ പ്രതിഷേധിച്ച് നോര്‍ത്ത് പോലീസ് സ്റ്റേഷനിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. അതേസമയം സംഭവത്തില്‍ അന്വഷണത്തിന് ഉത്തരവിട്ട് സിറ്റി പോലീസ് കമ്മീഷണര്‍ കെ സേതുരാമന്‍. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മീഷണറോട് നിര്‍ദേശിച്ചു. റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.
കാക്കനാട് സ്വദേശി റിനീഷിനാണ് മര്‍ദനമേറ്റത്. മുഖത്തടിക്കുകയും ലാത്തി കൊണ്ട് കാലില്‍ അടിക്കുകയും ചെയ്തതായി പരാതിക്കാരന്‍ പറഞ്ഞു. അടികിട്ടിയതിന് പിന്നാലെ ഛര്‍ദിക്കുകയും തലകറങ്ങിവീഴുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ആശുപത്രിയില്‍ കൊണ്ടുപോയതെന്നും പരാതിക്കാരന്‍ പറഞ്ഞു. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ എസ്.എച്ച്ഒ മര്‍ദ്ദിച്ചെന്നാണ് പരാതി. ഇന്നലെ ഉച്ച കഴിഞ്ഞാണ് സംഭവം നടന്നത്.