തിരുവനന്തപുരം : മത്സരം ഒഴിവാക്കിയവർ കാണിച്ചത് വിവരക്കേടാണെന്നും കളി കാണാത്തവർക്ക് വലിയ നഷ്ടമാണുണ്ടായതെന്നും കോൺഗ്രസ് എംപി ശശി തരൂർ. കായിക മന്ത്രിക്കും കേരള ക്രിക്കറ്റ് അസോസിയേഷനും കാണികളുടെ പങ്കാളിത്തവുമായി ഒരു ബന്ധവുമില്ല. കാണികൾ കുറഞ്ഞാൽ ഇനി മുതൽ ബിസിസിഐ തിരുവനന്തപുരത്തേക്ക് മത്സരങ്ങൾ അനുവദിക്കേണ്ടെന്ന നിലപാടല്ലേ കൈക്കൊള്ളൂ. മന്ത്രിയെന്ത് പറഞ്ഞാലും ക്രിക്കറ്റ് പ്രേമികൾ മത്സരം കാണാനെത്തണമായിരുന്നു. ഈ നഷ്ടം ശെരിക്കും മന്ത്രിക്കല്ലെന്ന് മനസിലാക്കണം, ക്രിക്കറ്റ് പ്രേമികൾക്ക് മാത്രമാണ് നഷ്ടം സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.