ന്യൂഡൽഹി : നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്ന് പുറത്തുവരാനിരിക്കെ ഛത്തീസ്ഗഢിലും കോൺഗ്രസ് ജാഗ്രതയിലാണ്. സ്ഥാനാർത്ഥികളോട് റായ്പൂരിലെത്താൻ പാർട്ടി നിർദ്ദേശിച്ചിട്ടുണ്ട്. പിസിസി ആസ്ഥാനത്ത് ഇന്ന് തന്നെ വിജയികൾ എത്തണമെന്നാണ് ഹൈക്കമാൻഡ് പറഞ്ഞിരിക്കുന്നത്. റായ്പൂരിൽ കോൺഗ്രസ് റിസോർട്ട് ബുക്ക് ചെയ്തിട്ടുണ്ട്. കഴിഞ്ഞ തവണത്തേത് പോലെ ഇക്കുറിയും ഛത്തീസ്ഗഡിൽ രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. നവംബർ ഏഴിന് 20 ഇടങ്ങളിലേക്കും നവംബർ 17ന് 70 ഇടങ്ങളിലേക്കും തിരഞ്ഞെടുപ്പ് നടന്നു. 76.31 ആണ് വോട്ടിംഗ് ശതമാനം. ഇത് 2018ൽ 76.88 ആയിരുന്നു. 2018ൽ കോൺഗ്രസ് ഗംഭീര വിജയമാണ് നേടിയത്. 68 സീറ്റുകളുടെ ഭൂരിപക്ഷത്തോടെയാണ് 15 വർഷം നീണ്ട ബിജെപി ഭരണത്തിൽ നിന്ന് ഛത്തീസ്ഗഡ് കോൺഗ്രസ് പിടിച്ചെടുത്തത്.
ഇക്കുറി ഭൂപേഷ് ബാഗലിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് ക്യാമ്പ് ബിജെപിയിൽ നിന്ന് കനത്ത വെല്ലുവിളിയാണ് നേരിടുന്നത്. തിരിച്ചുപിടിക്കാൻ ബിജെപിയും ഭരണം നിലനിർത്താൻ കോൺഗ്രസും കച്ചമുറുക്കിയതോടെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഛത്തീസ്ഗഡിൽ നടക്കുന്നത്. പതാൻ മണ്ഡലത്തിൽ നിന്നാണ് നിലവിലെ മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ജനവിധി തേടിയത്. ഇവിടെ അദ്ദേഹത്തിന്റെ അനന്തിരവൻ വിജയ് ബാഗേൽ ആയിരുന്നു എതിരാളി. ദുർഗിൽ നിന്നുള്ള ബിജെപി എംപിയാണ് വിജയ് ബാഗേൽ. കോവിഡ് സമയത്തെ പ്രവർത്തനവും കർഷക സൗഹൃദ പദ്ധതികളും തുണയാകുമെന്ന ആത്മവിശ്വാസത്തിലാണ് ഭൂപേഷ് ബാഗേൽ. ദുർഗിലെ ജനപിന്തുണയും യുവാക്കൾക്കിടയിലുള്ള സ്വാധീനവുമാണ് വിജയ് ബാഗേലിനെ കരുത്തുറ്റ സ്ഥാനാർത്ഥിയാക്കുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033