പന്തളം : ഇന്ത്യൻ നാഷണൽ കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് പന്തളം ടൗണിൽ അനുശോചന സമ്മേളനം നടത്തി. ഇന്ത്യയുടെ മണ്ണിൽ വിദേശരാജ്യങ്ങളുടെ സഹായത്തോടെ നടത്തുന്ന ഭീകരാക്രമണങ്ങളെ ഇന്ത്യൻ ജനത ഒറ്റക്കെട്ടായി ചെറുത്തുതോൽപിക്കണം എന്നും ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി ഓരോ ഇന്ത്യക്കാരനും ആത്മാർത്ഥ സേവനം നടത്തണമെന്നും അനുസ്മരണ സമ്മേളനത്തിൽ നേതാക്കൾ സംസാരിച്ചു. ഭീകരാക്രമണത്തിൽ കൊല്ലപെട്ടവർക്ക് മെഴുകുതിരി കത്തിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു. കോൺഗ്രസ് പന്തളം മണ്ഡലം പ്രസിഡൻറ് എസ് ഷെരീഫിന്റെ അധ്യക്ഷതയിൽ കൂടിയ അനുശോചന സമ്മേളനം മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മഞ്ജു വിശ്വനാഥ് ഉദ്ഘാടനം ചെയ്തുകൊണ്ട് ഭീകരവിരുദ്ധ സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു.
കോൺഗ്രസ് നേതാക്കളായ കെ എം ജലീൽ, പി എസ് വേണു കുമാരൻ നായർ, കെ ആർ വിജയകുമാർ, ജി അനിൽകുമാർ, കെ എൻ രാജൻ, ഇ എസ് നുജുമുദീൻ, പി കെ രാജൻ, പി പി ജോൺ, സുനിത വേണു, ബൈജു മുകടിയിൽ, വിനോദ് മുകടിയിൽ, അഡ്വ. മുഹമ്മദ് ഷഫീഖ്, പന്തളം വാഹിദ്, വൈ റഹിം റാവുത്തർ, സോളമൻ വരവുകാലായിൽ, മുരളീധരൻ പിള്ള, കോശി കെ മാത്യു, ശുഹൈബ്, ദാനിയേൽ സൈമൺ, സലീം ഉളമയിൽ, സേതു കുമാർ, സാമുവൽ ഡേവിഡ്, രവീന്ദ്രൻ, ഷാജി കഴുത്തുംമൂട്ടിൽ, സാദിഖ്, അനീഷ്, രാജു പട്ടത്താനം, അൻഷാദ്, വിജയകുമാർ പ്ലാക്കോട്ട്, ശ്രീജിത്ത്, ശശിധരൻ, ജയപ്രകാശ്, തുടങ്ങിയവർ നേതൃത്വം നൽകി.