പത്തനംതിട്ട : കേരളത്തിലെ റേഷന്‍ സമ്പ്രദായം താറുമാറാക്കുകയും ഭക്ഷ്യവസ്തുക്കളുടെ വിതരണം അവതാളത്തിലാക്കകയും ചെയ്ത പിണറായി സര്‍ക്കാരിന്റെ ജനദ്രോഹ നടപടിക്കെതിരെ കെ.പി.സി.സി ആഹ്വാനമനുസരിച്ച് ജില്ലയിലെ 6 സിവില്‍ സപ്ലൈസ് ഓഫീസുകള്‍ക്ക് മുന്‍പില്‍ ഫെബ്രുവരി 6-ാം തീയതി വ്യാഴാഴ്ച രാവിലെ 10.00 മണിക്ക് കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തുമെന്ന് ഡി.സി.സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം അറിയിച്ചു.
കോന്നി സിവില്‍ സപ്ലൈസ് ഓഫീസ് പടിക്കല്‍ നടത്തുന്ന ധര്‍ണ്ണ ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്യും. അടൂരില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു, റാന്നിയില്‍ മുന്‍ എം.എല്‍.എ അഡ്വ. കെ.ശിവദാസന്‍ നായര്‍, പത്തനംതിട്ടയില്‍ മുന്‍ ഡി.സി.സി പ്രസിഡന്റ് പി. മോഹന്‍രാജ്, മല്ലപ്പള്ളിയില്‍ മുന്‍ മന്ത്രി പന്തളം സുധാകരന്‍, തിരുവല്ലയില്‍ യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍ എന്നിവര്‍ ധര്‍ണ്ണകള്‍ ഉദ്ഘാടനം ചെയ്യും.