തിരുവനന്തപുരം : ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനദ്രോഹ നടപടികളില്‍ യു.ഡി.എഫ് പ്രതിഷേധം. കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാ ഭവനിലാണ് യു.ഡി.എഫ് ഘടകകക്ഷി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്ലക്കാഡ് ഉയര്‍ത്തി പ്രതിഷേധിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.
അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേലിനെ കേന്ദ്ര സര്‍ക്കാര്‍ തിരികെ വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. രാജ്യത്ത് കേട്ടിട്ടില്ലാത്ത വിചിത്ര നിയമമാണ് അഡ്മിനിസ്ട്രേറ്റര്‍ നടപ്പാക്കുന്നത്. മനുഷ്യന്റെ ജീവിക്കാനുള്ള അവകാശത്തെയാണ് ഭരണകൂടം ചോദ്യം ചെയ്യുന്നതെന്നും സതീശന്‍ പറഞ്ഞു. കേരളവുമായി അടുത്ത ബന്ധമുള്ള ലക്ഷദ്വീപിലെ സംഭവവികാസങ്ങളില്‍ എല്ലാവരും ഒറ്റക്കെട്ടായി പ്രതിഷേധിക്കണം. യു.ഡി.എഫ് നേതാക്കള്‍ ലക്ഷദ്വീപ് സന്ദര്‍ശിക്കുമെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.