റാന്നി പഴവങ്ങാടി : ഭൗതിക വികാസത്തിന്റെ പേരിൽ പ്രകൃതിയെ ചൂഷണം ചെയ്യുന്നത് നാടിന്റെ പരിസ്ഥിതിയെ ഗുരുതരമായി ബാധിക്കുന്നുവെന്ന് കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം പ്രസിഡന്റ് പ്രമോദ് മന്ദമരുതി പറഞ്ഞു. സ്റ്റോറുംപടിയിലെ പാറമട പ്രവർത്തനം അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് വാർഡ് കമ്മിറ്റി സംഘടിപ്പിച്ച ജനകീയ ധർണ്ണ ഉത്ഘാടനം ചെയ്യുക ആയിരുന്നു അദ്ദേഹം. വനനശീകരണം, ജലമലിനീകരണം, മാലിന്യ സംസ്കരണത്തിലെ പരാജയം, കാലാവാസ്ഥാ വ്യതിയാനം എന്നിവ പ്രധാന പ്രശ്നങ്ങളാണെന്നും ഇത് ആഗോള താപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും കാരണമാകുന്നു. രാസവളങ്ങളും കീടനാശിനികളും, പുഴകളെയും കുളങ്ങളെയും മലിനമാക്കുകയാണ്. നാട്ടില്‍ എന്നും ശുദ്ധജലക്ഷാമത്തിന് ഇത് കാരണമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വാർഡ് പ്രസിഡന്റ് റെഞ്ചി പതാലിൽ അധ്യക്ഷത വഹിച്ചു. ആരോൺ ബിജിലി, എ. റ്റി. ജോയിക്കുട്ടി, റൂബി കോശി, അന്നമ്മ തോമസ്, ഷേർളി ജോർജ്, സൗമ്യ. ജി. നായർ, ഉഷ തോമസ്, ജോസ്. പി. ആൻഡ്രൂസ്, പ്രസാദ് കുട്ടൻപേരൂർ, ജോജൻ കുര്യൻ, കെ. ഇ. മാത്യു, ബിജു മാവേലി, ജെറിൻ പ്ലാച്ചേരിൽ, മാത്യു ഐസക്ക് എന്നിവർ പ്രസംഗിച്ചു.
—
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033