തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ്-19 ജാഗ്രത തുടരുന്നതിനിടെ നിയമം ലംഘിച്ച് നാല് ജില്ലകളില്‍ കള്ളുഷാപ്പ് ലേലം നടത്തി. പൊതുപരിപാടികളും ആളുകള്‍ ഒത്തുചേരുന്നതും ഒഴിവാക്കണമെന്നുള്ള നിര്‍ദേശമാണ് ലംഘിക്കപ്പെട്ടത്. ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നൂറിലേറെ പേരാണ് ലേലത്തില്‍ പങ്കെടുക്കാനെത്തിയത്.
എറണാകുളം, മലപ്പുറം, ആലപ്പുഴ, കണ്ണൂര്‍ കലക്ടറേറ്റുകളിലാണ് കള്ള് ഷാപ്പ് ലേലം തുടങ്ങിയത്. നടപടികള്‍ വിവാദമായതിനെ തുടര്‍ന്ന് എറണാകുളത്ത് ലേല നടപടികള്‍ നിര്‍ത്തിവെച്ചു. കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രതിഷേധത്തെത്തുടര്‍ന്ന് ലേലം നിര്‍ത്തി.