Monday, May 12, 2025 8:13 am

ഇന്ത്യ-പാക് വെടി നിർത്തലിലെ യുഎസ് മധ്യസ്ഥതയിൽ ചോദ്യങ്ങളുയർത്തി കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

ന്യൂ ഡൽഹി : ഇന്ത്യ-പാക് വെടിനിർത്തലിലെ യുഎസ് മധ്യസ്ഥതയിൽ ചോദ്യങ്ങൾ ഉയർത്തി കോൺഗ്രസ്. ഷിംല കരാർ ഉപേക്ഷിച്ചോ? മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കുള്ള വാതിലുകൾ തുറന്നിട്ടുണ്ടോ? മൂന്നാം സ്ഥലത്ത് ചർച്ച നടത്താമെന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ പരാമർശം എന്താണ് ഉദ്ദേശിക്കുന്നത്? പ്രശ്നപരിഹാരത്തിന് നയതന്ത്ര മാർഗങ്ങൾ തേടുന്നുണ്ടോ? തുടങ്ങിയ ചോദ്യങ്ങളാണ് എക്‌സിലൂടെ ജയറാം രമേശ് പങ്കുവെച്ചത്. ചോദ്യങ്ങൾക്ക് എല്ലാം പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തരം നൽകണം. പ്രത്യേക പാർലമെൻറ് സമ്മേളനം വിളിച്ചു ചർച്ച നടത്തണമെന്നും ജയറാം രമേശ് പറഞ്ഞു.

1971-ൽ ഇന്ദിരാഗാന്ധി കാണിച്ച അസാധാരണ ധീരതയും ദൃഢനിശ്ചയവും കോൺഗ്രസ് ആവർത്തിച്ചു. അതേസമയം ഇന്ത്യ-പാക് വെടിനിർത്തലിന് പിന്നാലെ അതിർത്തികൾ ശാന്തമാകുന്നു. ഇന്നലെ രാത്രി പത്തരയ്ക്ക് ശേഷം അതിർത്തികളിൽ വെടിവെപ്പോ ഡ്രോൺ ആക്രമണമോ റിപ്പോർട്ട് ചെയ്തിട്ടില്ല. പഞ്ചാബിലെ അമൃത്സറിൽ നൽകിയിരുന്ന റെഡ് അലർട്ട് പിൻവലിച്ചു. നിയന്ത്രണങ്ങളും പിൻവലിച്ചു.ജമ്മു കശ്മീരിലെ ഭീകരബന്ധമുള്ള കേസുകളിൽ സംസ്ഥാന അന്വേഷണ ഏജൻസിയുടെ റെയ്ഡ് നടന്നു. ഷോപ്പിയാനിലും കുൽഗാമിലുമാണ് റെയ്ഡ്. ആവശ്യമെങ്കിൽ തിരിച്ചടിക്കാൻ സേനകൾക്ക് നിർദ്ദേശം നൽകിയതായി വിദേശ കാര്യ സെക്രട്ടറി വിക്രം മിശ്രി ഇന്നലെ പറഞ്ഞിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ടിബറ്റില്‍ ഭൂചലനം ; 5.7 മാഗ്നിറ്റ്യൂഡ് തീവ്രത

0
ലാസ : ടിബറ്റില്‍ റിക്ടര്‍ സ്കെയിലില്‍ 5.7 മാഗ്നിറ്റ്യൂഡ് തീവ്രത വരുന്ന...

എൻജിനിലെ കംപ്രസർ തകരാറിലായ പുറംകടലിൽ തുടർന്നിരുന്ന വിദേശ ചരക്കുകപ്പൽ പുറപ്പെട്ടു

0
വിഴിഞ്ഞം: എൻജിനിലെ കംപ്രസർ തകരാറിലായി ഒരാഴ്ചയായി വിഴിഞ്ഞം പുറംകടലിൽ തുടർന്നിരുന്ന വിദേശ...

അപൂർവ്വങ്ങളിൽ അപൂർവവും കൗതുകവുമായ ബോധവത്കരണ യാത്രയുമായി മൊട്ട ഗ്ലോബൽ ഫൗണ്ടേഷൻ

0
ആലപ്പുഴ : അസ്തമയ സൂര്യന്റെ സായാഹ്ന കിരണങ്ങളേറ്റ് മൊട്ട തലകൾ വെട്ടി...

ട്രക്കും ട്രെയിലർ ലോറിയും കൂട്ടിയിടിച്ച് അപകടം; 10 മരണം, നിരവധിപേർക്ക് പരിക്ക്

0
റായ്പുർ: ഛത്തീസ്ഗഢിലെ റായ്പുർ-ബലോദ ബസാർ റോഡിൽ ട്രെയിലർ ലോറിയും ട്രക്കും കൂട്ടിയിടിച്ചുണ്ടായ...