വയനാട് : രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസിലെ ഗാന്ധിചിത്രം തകര്‍ത്ത കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധം തുടരുമെന്ന് കോണ്‍ഗ്രസ്. കേസ് പുതിയ അന്വേഷണ സംഘത്തിന് കൈമാറണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇതിനിടെ കോണ്‍ഗ്രസ് നേതാക്കളുമായി അഡീഷണല്‍ എസ്പി ചര്‍ച്ച നടത്തിയിരുന്നു.
രാഹുല്‍ ഗാന്ധിയുടെ ഓഫിസിലെ മഹാത്മാഗാന്ധിയുടെ ചിത്രം തകര്‍ത്ത കേസില്‍ 4 കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
രാഹുലിന്റെ പിഎ കെ.ആര്‍ രതീഷ്‌കുമാര്‍ (40), ഓഫിസ് ജീവനക്കാരന്‍ എസ്.ആര്‍ രാഹുല്‍ (41), എന്‍ജിഒ അസോസിയേഷന്‍ വയനാട് ജില്ലാ സെക്രട്ടറി കെ.എ മുജീബ് (44), കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വി.നൗഷാദ് (43) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ ജാമ്യത്തില്‍ വിട്ടു. ഇവര്‍ക്കൊപ്പം ചോദ്യംചെയ്യലിന് ഹാജരായ മറ്റൊരു ഓഫിസ് ജീവനക്കാരനെ സാക്ഷിയാക്കുകയും ചെയ്തു.