കൊച്ചി: ഐഎഫ്‌എഫ്‌കെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് നടന്‍ സലിം കുമാറിനെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഐഎഫ്‌എഫ്‌കെ ബഹിഷ്‌കരിച്ചു. കൊച്ചിയില്‍ ഫിലിം ഫെസ്റ്റിവല്‍ കോണ്‍ഗ്രസ് ബഹിഷ്കരിക്കുന്നതായി എം.പി ഹൈബി ഈഡന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ഇനി ചടങ്ങില്‍ പങ്കെടുത്താല്‍ തന്നെ പിന്തുണച്ചവരോടുള്ള വഞ്ചനയാവുമെന്നും കൊച്ചുകുട്ടികളെക്കാള്‍ കഷ്ടമാണ് ഐഎഫ്‌എഫ്കെ ഭാരവാഹികളുടെ പെരുമാറ്റമെന്നും സലീംകുമാര്‍ വിമര്‍ശിച്ചിരുന്നു.
സംഘാടക സമിതി സലിം കുമാറിനെ അപമാനിച്ചുവെന്ന് വ്യക്തമാക്കിയാണ് ഹൈബി ഈഡന്‍ ഉള്‍പ്പെടെയുള്ളവര്‍ മേള ബഹിഷ്‌കരിച്ചത്. സലിം കുമാറിന് പിന്തുണയറിച്ചുള്ള നിശബ്ദ പ്രതിഷേധങ്ങളും ഇന്ന് ചലച്ചിത്ര മേളയുടെ വേദിയിലുണ്ടായി. ഐഎഫ്‌എഫ്കെ ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് നടന്‍ സലിംകുമാറിനെ ഒഴിവാക്കിയത് വിവാദമായിരുന്നു. ചടങ്ങില്‍ തിരി തെളിയിക്കുന്ന 25 പുരസ്കാരജേതാക്കളുടെ ഒപ്പം സലിംകുമാറുണ്ടായിരുന്നില്ല. പ്രായക്കൂടുതലെന്ന് കാരണം പറഞ്ഞതായി സലിം കുമാര്‍ പറഞ്ഞു. എന്നാല്‍ ചടങ്ങില്‍ പങ്കെടുക്കുന്ന അമല്‍ നീരദും ആഷിഖ് അബുവും തനിക്കൊപ്പം പഠിച്ചവരാണെന്ന് സലിംകുമാര്‍ പറഞ്ഞു. തന്നെ ഒഴിവാക്കിയതിനു പിന്നില്‍ രാഷ്ട്രീയമാണ് കാരണം. സിപിഎം മേളയില്‍ കോണ്‍ഗ്രസുകാരനെ പങ്കെടുപ്പിക്കുന്നില്ലെന്നും സലിം കുമാര്‍ പറഞ്ഞു.
അതേസമയം സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നും ഉദ്ഘാടന ചടങ്ങിലേക്ക് വിളിക്കാന്‍ സംഘാടക സമിതി വൈകിയാതാകുമെന്നായിരുന്നു ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിന്റെ വിശദീകരണം. പുതുതലമുറയില്‍പ്പെട്ടവരെവെച്ച് ഉദ്ഘാടനം നടത്താനായിരുന്നു തീരുമാനിച്ചത്. സലീമിനെ വിളിച്ചതായാണ് സംഘാടകസമിതി അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.