Friday, June 28, 2024 5:23 am

മോദിയെ താഴെയിറക്കുന്നത് വരെ കോൺഗ്രസിന് വിശ്രമമില്ലെന്ന് കെ.സി.വേണുഗോപാൽ

For full experience, Download our mobile application:
Get it on Google Play

മ​ല​പ്പു​റം: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യെ താ​ഴെ​യി​റ​ക്കു​ന്ന​തു​വ​രെ കോ​ൺ​ഗ്ര​സി​ന് വി​ശ്ര​മ​മി​ല്ലെ​ന്ന് എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.വേ​ണു​ഗോ​പാ​ൽ. എ​ന്തും ചെ​യ്യാ​ൻ മ​ടി​ക്കാ​ത്ത​വ​രാ​ണ് രാ​ജ്യം ഭ​രി​ക്കു​ന്ന​ത്. പാ​ർ​ല​മെ​ന്റി​ന്റെ പു​തി​യ മ​ന്ദി​ര​ത്തി​ൽ വി​ദ്വേ​ഷ പ്ര​സം​ഗ​ത്തി​ന്റെ അ​ര​ങ്ങേ​റ്റ​മാ​ണ് ന​ട​ന്ന​ത്. എ​ന്തു​വി​ല കൊ​ടു​ത്തും മോ​ദി​ഭ​ര​ണ​ത്തെ താ​ഴെ​യി​റ​ക്കേ​ണ്ട​തി​നാ​ലാ​ണ് ഇ​ൻ​ഡ്യ മു​ന്ന​ണി രൂ​പ​വ​ത്ക​രി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് അ​നു​സ്മ​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് മി​ക​ച്ച നി​യ​മ​സ​ഭ സാ​മാ​ജി​ക​ന് ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദി​ന്റെ പേ​രി​ൽ ഏ​​ർ​പ്പെ​ടു​ത്തി​യ പു​ര​സ്കാ​രം പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന് സ​മ്മാ​നി​ച്ച​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു കെ.​സി.വേ​ണു​ഗോ​പാ​ൽ.

പ​ക​ര​ക്കാ​ര​നി​ല്ലാ​ത്ത നേ​താ​വാ​യി​രു​ന്നു ആ​ര്യാ​ട​ൻ. നി​യ​മ​സ​ഭ​യി​ൽ ത​​ന്റെ യ​ഥാ​ർ​ഥ ഗു​രു​നാ​ഥ​നാ​യി​രു​ന്നു. മ​റ്റു​ള്ള സ​മാ​ജി​ക​ർ​ക്ക് അ​റി​വ് പ​ക​ർ​ന്നു​കൊ​ടു​ക്കാ​ൻ അ​ദ്ദേ​ഹം മ​ടി കാ​ണി​ച്ചി​ല്ല. എ​ന്തു വി​ല​കൊ​ടു​ത്തും കോ​ൺ​ഗ്ര​സി​ന്റെ ​മ​തേ​ത​ര ആ​ശ​യം സം​ര​ക്ഷി​ക്കാ​ൻ ഉ​റ​ച്ച നി​ല​പാ​ടു​ള്ള നേ​താ​വാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്നും വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. നി​യ​മ​സ​ഭ​യി​ൽ ത​ന്റെ​യും ഗു​രു​നാ​ഥ​നാ​യി​രു​ന്നു ആ​ര്യാ​ട​നെ​ന്ന് അ​വാ​ർ​ഡ് സ്വീ​ക​രി​ച്ച് വി.​ഡി.സ​തീ​ശ​ൻ പ​റ​ഞ്ഞു. എ​ല്ലാ കാ​ര്യ​ത്തി​ലും കൃ​ത്യ​മാ​യ രാ​ഷ്​​ട്രീ​യ​മു​ള്ള നേ​താ​വാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്ന് വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു. യു.​ഡി.​എ​ഫ് ക​ൺ​വീ​ന​ർ എം.​എം.ഹ​സ​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡി.​സി.​സി പ്ര​സി​ഡ​ന്റ് അ​ഡ്വ.വി.​എസ്.ജോ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​പി.അ​നി​ൽ​കു​മാ​ർ എം.​എ​ൽ.​എ, അ​ബ്ദു​റ​ഹ്മാ​ൻ ര​ണ്ട​ത്താ​ണി, ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്, പി.​എ.സലീം, ആ​ലി​പ്പ​റ്റ ജ​മീ​ല എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​സീ​സ് ചീ​രാ​ൻ​തൊ​ടി സ്വാ​ഗ​തം പ​റ​ഞ്ഞു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഡൽഹിയിലെ വീടിന് നേരെ അജ്ഞാതർ കരി ഓയിൽ ഒഴിച്ചു ; പരാതിയുമായി അസദുദ്ദീൻ ഒവൈസി

0
ഡൽഹി: ഡൽഹിയിലെ തന്റെ വീടിന് നേരെ അജ്ഞാതർ കരി ഓയിൽ ഒഴിച്ചെന്ന്...

നീറ്റ് ചോദ്യപേപ്പർ ചോർച്ച ; പാർലമെന്‍റിൽ ശക്തമായ പ്രതിഷേധം ഉയർത്താൻ ഒരുങ്ങി പ്രതിപക്ഷം

0
ഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച വിഷയത്തിൽ പാർലമെന്‍റിൽ ശക്തമായ പ്രതിഷേധം...

വിഴിഞ്ഞത്ത് തിരമാലയിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാൻ പദ്ധതിയുമായി ഇസ്രയേൽ കമ്പനി ; ഉറ്റുനോക്കി രാജ്യം

0
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ പുലിമുട്ടിൽ ഫ്ലോട്ടറുകൾ സ്ഥാപിച്ച് തിരമാലയിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാൻ...

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പഴങ്ങള്‍ ; അറിയാം…

0
ശരീരത്തിന്‍റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് ചര്‍മ്മത്തിന്‍റെ ആരോഗ്യവും. ചര്‍മ്മ സംരക്ഷണത്തില്‍...