Wednesday, March 5, 2025 9:56 pm

ആര് കോൺഗ്രസ് വിട്ടുപോയാലും ഒരു ചുക്കും സംഭവിക്കില്ല – കെ.കരുണാകരൻ പോയിട്ടും കോൺഗ്രസ് ഉയർന്നു വന്നു : വി.ഡി സതീശൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ആര് കോൺഗ്രസ് വിട്ടുപോയാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് വി.ഡി സതീശൻ. കെ.കരുണാകരൻ കോൺഗ്രസ് വിട്ടുപോയാട്ടും കോൺഗ്രസ് ഉയർന്നു വന്നു. കെ.കരുണാകരനെ പോലെ വലിയവരല്ല പാർട്ടി വിട്ടവരാരും. അർഹിക്കുന്നതിനേക്കാൾ കൂടുതൽ അംഗീകാരം കിട്ടിയവരാണ് എ.കെ.ജി സെന്ററിലേക്ക് പോയത്. അർഹിക്കാത്തവർക്ക് അംഗീകാരം കൊടുക്കരുതെന്ന പാഠമാണിതെന്ന് വി.ഡി സതീശൻ. ഒരു പാർട്ടി എന്നതിനപ്പുറത്ത് ആൾക്കൂട്ടമായി കോൺഗ്രസ് മാറരുതെന്ന് വി.ഡി സതീശൻ ചൂണ്ടിക്കാട്ടി.

ഒരു രാഷ്ട്രീയ പാർട്ടിയിൽ നിന്നും മറ്റൊരു പാർട്ടിയിലേക്ക് പോകുന്നത് പുതിയൊരു കാര്യമല്ല. കോൺഗ്രസ് പ്രസിഡന്റ് 14 ഡി.സി.സി അധ്യക്ഷൻമാരെ പ്രഖ്യാപിക്കുന്ന സമയത്ത് അവർക്കെതിരെ അനിൽ കുമാർ നടത്തിയ ആരോപണം അംഗീകരിക്കാനാവില്ല. ഒരുപാട് അവസരങ്ങൾ കിട്ടയവരാണ് പാർട്ടി വിട്ടുപോയ രണ്ടു പേരും. ഡി.സി.സി പ്രസിഡന്റുമാരെ തെരഞ്ഞെടുത്ത നിമിഷം മുഴുവൻ പേരും പെട്ടി തൂക്കി വന്നവരാണെന്ന് അപമാനിച്ചു. അതിന് വിശദീകരണം ചോദിച്ചപ്പോൾ ധിക്കാരപരമായ മറുപടിയാണ് ലഭിച്ചത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
സാമൂഹിക പ്രത്യാഘാത പഠനം: പാനല്‍ രൂപവല്‍ക്കരിക്കുന്നു ഭൂമിയേറ്റെടുക്കലിന്റെ പ്രാഥമിക നടപടിയായ സാമൂഹിക പ്രത്യാഘാത...

മികച്ച എയർലൈനുകളുടെ പട്ടികയിൽ 20ാം സ്ഥാാനം കരസ്ഥമാക്കി കുവൈത്ത് എയർവേയ്‌സ്

0
കുവൈത്ത് സിറ്റി: 2024ലെ ലോകത്തെ മികച്ച എയർലൈനുകളുടെ പട്ടികയിൽ കുവൈത്ത് എയർവേയ്‌സിന്...

വളർത്തുനായയെ കൊണ്ടുപോകാൻ ആംബുലൻസ് ദുരുപയോഗം ചെയ്തു ; ഡ്രൈവർ അറസ്റ്റിൽ

0
ഹൈദരാബാദ്: തെലങ്കാനയിൽ വളർത്തുനായയെ കൊണ്ടുപോകാൻ ആംബുലൻസ് ദുരുപയോഗം ചെയ്ത ഡ്രൈവർ അറസ്റ്റിൽ....

മലപ്പുറത്ത് 10,000 ലിറ്റർ സ്പിരിറ്റ് പിടികൂടി

0
മലപ്പുറം: മലപ്പുറം താനൂരിൽ വൻ സ്പിരിറ്റ് വേട്ട. പുത്തൻതെരുവിൽ ലോറിയിൽ കടത്തുകയായിരുന്ന...