തിരുവനന്തപുരം : കെപിസിസി ജനറല്‍സെക്രട്ടറി കെ സുരേന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്ന് കൊല്ലം ഡിസിസി സംഘടിപ്പിച്ച ദുഃഖാചരണ പരിപാടിയിലെ തര്‍ക്കത്തെച്ചൊല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെറിവിളി. അന്തരിച്ച സുരേന്ദ്രനോട് അനാദരവ് കാട്ടിയ ബിന്ദുകൃഷ്ണയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷക കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ വൈസ്പ്രസിഡന്റ് വി എന്‍ ഉദയകുമാര്‍ ഫേയ്‌സ്ബുക്ക് പോസ്റ്റിട്ടതോടെയാണ് ഇരു ജില്ലയിലെയും പ്രവര്‍ത്തകര്‍ തമ്മില്‍ തെറിവിളിയുമായി രംഗത്തെത്തിയത്.
ഇതിന് താഴെ അരുണ്‍ മോഹന്‍ കെഎസ്‌യു എന്ന പ്രൊഫൈലിൽ നിന്ന് അപകീര്‍ത്തികരമായ കമന്റ് വന്നു. ബ്ലോക്ക് ചെയ്തപ്പോള്‍ അവരുടെ പ്രൊഫൈലില്‍ അപമാനിച്ചു. ഇതിനെതിരെ ഉദയകുമാര്‍ സൈബര്‍ പോലീസിനെ സമീപിച്ചിരിക്കുയാണ്. എന്നാല്‍ താന്‍ ആരെയും അപമാനിച്ചിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് അറിയില്ലെന്നും ബിന്ദുകൃഷ്ണ പ്രതികരിച്ചു.