Saturday, May 3, 2025 7:34 am

കണ്ണില്‍ നോക്കിയാല്‍ ചെങ്കണ്ണ് പകരുമോ ? ചെങ്കണ്ണിനെ പറ്റി അറിയാം

For full experience, Download our mobile application:
Get it on Google Play

ചെങ്കണ്ണ് ഇന്ന് വ്യാപകമായി പടര്‍ന്ന് വരുന്നു. കണ്‍ജങ്റ്റിവൈറ്റിസ് എന്നാണ് ഇത് അറിയപ്പെടുന്നത്. കണ്ണിന് ചുവപ്പ് നിറവും അസ്വസ്ഥതയുമെല്ലാം ഉണ്ടാക്കുന്ന ഈ രോഗം സാധാരണ ചൂടുകാലത്താണ് വരുന്നതെങ്കിലും ചിലപ്പോള്‍ ഇതല്ലാത്ത കാലത്തും വരാറുണ്ട്. സ്‌കൂള്‍ കുട്ടികളിലും മറ്റും ഇത് പടരാന്‍ സാധ്യതയേറെയാണ്. ചെങ്കണ്ണ് ബാധിച്ച ആളുടെ കണ്ണില്‍ നോക്കരുത് രോഗം പകരും എന്നത് നാം പലപ്പോഴും കേള്‍ക്കാറുണ്ട്. വാസ്തവത്തില്‍ ഇത് സത്യമാണോ. നമ്മുടെ കണ്ണിന്റെ വെളുത്ത ഭാഗത്ത് വരുന്ന ബാക്ടീരിയല്‍ ഇന്‍ഫെക്ഷനാണ് ഇത്. കണ്ണില്‍ ചുവപ്പ് മാത്രമല്ല കണ്ണില്‍ നിന്നും വെള്ളം വരിക, രാവിലെ ഉണര്‍ന്ന് കഴിഞ്ഞാല്‍ കണ്ണ് പീള കെട്ടുക എന്നിവയെല്ലാമാണ് ഇതിന്റെ ലക്ഷണം.

എന്നാല്‍  വൈറല്‍ ചെങ്കണ്ണുണ്ട്. ഇത് വളരെ പതുക്കെയാണ് പടരുക. ഇവര്‍ക്ക് പനി, കടുത്ത തലവേദന, കണ്ണിന് മങ്ങല്‍ എന്നിവയെല്ലാം ഉണ്ടാകാം. ഇതല്ലാതെ അലര്‍ജി പ്രശ്‌നങ്ങള്‍ കൊണ്ട് ചെങ്കണ്ണുണ്ടാകാം.  ഉദാഹരണത്തിന് നീന്തല്‍ക്കുളത്തിലും മറ്റും നീന്തുമ്പോള്‍ ഈ പ്രശ്‌നമുുണ്ടാകാം. എന്നാല്‍ ബാക്ടീരിയല്‍ ഇന്‍ഫെക്ഷനാണ് സാധാരണ കാണുന്നത്. ഇത്തരം ഇന്‍ഫെക്ഷന്‍ കണ്ണില്‍ നോക്കിയത് കൊണ്ട് വരില്ല. അവരുടെ കണ്ണിനെ ബാധിച്ചിരിയ്ക്കുന്ന ബാക്ടീരിയ സ്രവങ്ങളിലൂടെയോ മറ്റോ നമ്മുടെ ശരീരത്തില്‍ എത്തുമ്പോഴാണ് ഇതുണ്ടാകുന്നത്. ഇവരുടെ കണ്ണില്‍ നാം തൊടുന്നില്ലെങ്കിലും ഇവരുടെ കണ്ണില്‍ നിന്നും ബാക്ടീരിയ കയ്യില്‍ പറ്റി ഇത് വെച്ച് അവര്‍ എവിടെയങ്കിലും പ്രതലത്തില്‍ സ്പര്‍ശിയ്ക്കുന്നു. ഉദാഹരണത്തിന് ഡോര്‍ തുറക്കുന്നു, അല്ലെങ്കില്‍ ഗ്ലാസ് എടുക്കുന്നു. ഈ പ്രതലത്തില്‍ ബാക്ടീരിയ ആയിക്കാണും. ഇവിടെ അടുത്തയാള്‍ വന്ന് സ്പര്‍ശിയ്ക്കുമ്പോള്‍ ഈ ബാക്ടീരിയ അയാളുടെ കയ്യിലോ ദേഹത്തോ ആകുന്നു. പിന്നീട് ഇത് കണ്ണിലേയ്ക്കും പടരുന്നു.

ഇത് പടരാതിരിയ്ക്കാന്‍ ശ്രദ്ധിയ്‌ക്കേണ്ട ചിലതുണ്ട്. ചെങ്കണ്ണ്  വന്നാല്‍ നല്ലൊരു ഗ്ലാസ് ധരിയ്ക്കാം. കണ്ണിന്റെ നീരൊലിപ്പ് മറ്റുള്ളവരിലേയ്ക്ക് പടരാതെ തടയാം. ഇവര്‍ ഉപയോഗിയ്ക്കുന്ന ടവലും മറ്റും മറ്റുള്ളവര്‍ ഉപയോഗിയ്ക്കാതിരിയ്ക്കുക. കഴിവതും കൈ സോപ്പിട്ട് കഴുകാം. ഡോക്ടര്‍ നല്‍കുന്ന മരുന്ന് കൃത്യമായി കഴിയ്ക്കാം. കണ്ണ് തിരുമ്മാതിരിയ്ക്കുക. കണ്ണിന് സ്‌ട്രെയിന്‍ നല്‍കാതിരിയ്ക്കുക. വായിക്കുന്നതും മൊബൈലും കമ്പ്യൂട്ടറും ടിവിയുമെല്ലാം കണ്ണിന് സ്‌ട്രെയിന്‍ നല്‍കും. കണ്ണിന് വല്ലാത്ത അസ്വസ്ഥതയുണ്ടെങ്കില്‍ കോള്‍ഡ് പായ്ക്ക് വെയ്ക്കാം. കൂടുതല്‍ നേരം വെയ്ക്കാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. രോഗം മാറുന്നത് വരെ മറ്റുള്ളവരുമായി അധികം ഇടപഴകാതിരിയ്ക്കുകയെന്നത് പ്രധാനമാണ്. സൈനിറ്റൈസര്‍ ഉപയോഗിയ്ക്കാം. കടുത്ത വെളിച്ചവും മറ്റും കാണുമ്പോള്‍ ഇത്തരക്കാര്‍ക്ക് കണ്ണിന് അസ്വസ്ഥതയുണ്ടാകാം. ഇതില്‍ നിന്നും രക്ഷപെടാന്‍ കൂളിംഗ് ഗ്ലാസുകള്‍ ഉപയോഗിയ്ക്കാം. കണ്ണ് ഇടയ്ക്കിടെ കഴുകുന്നതും നല്ലതാണ്. ഡോക്ടറെ കണ്ട് നിര്‍ദേശം തേടിയ ശേഷം മാത്രം ഐ ഡ്രോപ്‌സ് ഉപയോഗിയ്ക്കാം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മൂന്നു വര്‍ഷത്തിനിടെ ഇന്ത്യന്‍ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് യുട്യൂബ് നല്‍കിയത് 21,000 കോടി

0
മുംബൈ: മൂന്നു വര്‍ഷത്തിനിടെ ഇന്ത്യയിലെ ഉള്ളടക്ക നിര്‍മാതാക്കള്‍ക്കും (ക്രിയേറ്റര്‍) കലാകാരന്മാര്‍ക്കും മാധ്യമ...

ജനങ്ങൾക്ക് യുദ്ധ സാഹചര്യം നേരിടാൻ പാകിസ്ഥാൻ സൈന്യം പരിശീലനം നൽകുന്നതായി റിപ്പോർട്ട്

0
ദില്ലി : പാക് അധീന കശ്മീരിലെ ജനങ്ങൾക്ക് യുദ്ധ സാഹചര്യം നേരിടാൻ...

മണിപ്പൂർ കലാപത്തിന് ഇന്ന് രണ്ട് വർഷം

0
ഇംഫാല്‍: മണിപ്പൂർ കലാപത്തിന് ഇന്ന് രണ്ട് വർഷം പൂർത്തിയാകുന്നു. രാഷ്ട്രപതി ഭരണം...

അതിർത്തിയിൽ പ്രകോപനം തുടർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്ന് പാകിസ്താന് മുന്നറിയിപ്പുമായി ഇന്ത്യ

0
ന്യൂഡല്‍ഹി: അതിർത്തിയിൽ പ്രകോപനം തുടർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്ന് പാകിസ്താന് ഇന്ത്യയുടെ മുന്നറിയിപ്പ്....