Saturday, May 10, 2025 6:18 am

ഓട്ടോമാറ്റിക് സിറ്റി എന്ന നൂതന ആശയവുമായി കോന്നി റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : റവന്യൂജില്ല ശാസ്ത്രമേളയിൽ ഹയർ സെക്കൻ്ററി വിഭാഗം വർക്കിംഗ് മോഡലിൽ കോന്നി റിപ്പബ്ലിക്കൻ സ്കൂളിലെ വൊക്കേഷണൽ ഹയർ സെക്കൻ്ററി വിഭാഗത്തിലെ ആദർശ് ഉണ്ണി, ഷെബിൻ അൻസാരി എന്നീ വിദ്യാർത്ഥികൾ ‘എ’ ഗ്രേഡോടെ രണ്ടാം സ്ഥാനത്തിന് അർഹരായി. വിധികർത്താക്കളുടെയും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കാണികളുടെയും പ്രശംസ പിടിച്ചുപറ്റിയ പ്രകടനമാണ് ഇവർ മത്സരത്തിൽ കാഴ്ചവെച്ചത്. ഓട്ടോമാറ്റിക് സിറ്റി എന്ന നൂതന ആശയമാണ് കുട്ടികൾ ശാസ്ത്രമേളയിൽ അവതരിപ്പിച്ചത്. സെൻസറുകളുടെ സഹായത്താൽ ഓട്ടോമാറ്റിക്കായി തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന ഗേറ്റുകൾ, രാത്രിയാവുമ്പോൾ പ്രകാശം തനിയെ തെളിയുന്ന വഴിവിളക്കുകൾ, ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്ന ഫയർ എക്സ്റ്റിംഗ്യുഷറുകൾ, തീപിടുത്തം ഉണ്ടാകുമ്പോൾ ഉടൻതന്നെ വൈദ്യുതബന്ധം ഓട്ടോമാറ്റിക്കായി വിഛേദിക്കപ്പെടുന്ന സംവിധാനം, തീപിടുത്തം ഉണ്ടായെന്നറിയുമ്പോൾതന്നെ അലാറം പുറപ്പെടുവിക്കുന്ന ബസർ തുടങ്ങിയ നിരവധി നൂതന സംവിധാനങ്ങൾ കോർത്തിണക്കിയാണ് ഓട്ടോമാറ്റിക് സിറ്റിയുടെ രൂപകല്പന നടത്തിയിട്ടുള്ളത്.

സിറ്റിയുടെ പ്രവർത്തനങ്ങൾക്കാവശ്യമായ മുഴുവൻ ഊർജ്ജവും സൂര്യപ്രകാശത്തിൽനിന്ന് സ്വീകരിക്കുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്. പരിസ്ഥിതി സൗഹൃദ വികസന കാഴ്ചപ്പാടുകൾ സൃഷ്ടിക്കുകവഴി, സുസ്ഥിരവികസനം എന്ന ലക്ഷ്യം നേടിയെടുക്കുക എന്നതാണ് ഓട്ടോമാറ്റിക് സിറ്റി എന്ന ആശയത്തിന് പിന്നിലുള്ളത്. ആധുനിക വികസിത നഗരങ്ങൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾക്കും, അതിലൂടെ രൂപപ്പെടുന്ന സാമൂഹിക പ്രത്യാഘാതങ്ങൾക്കും പരിഹാരമെന്ന നിലയിൽ ഓട്ടോമാറ്റിക് സിറ്റിക്ക് വളരെയധികം ആനുകാലിക പ്രാധാന്യമാണുള്ളത്.

ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറച്ചും പ്രകൃതി വിഭവങ്ങളെ കരുതലോടെ ഉപയോഗിച്ചുമുള്ള വികസന കാഴ്ചപ്പാടുകൾ നാടിൻ്റെ പുരോഗതിക്ക് അത്യന്താപേക്ഷിതമാണെന്ന സന്ദേശമാണ് വർക്കിംഗ് മോഡലിലൂടെ കുട്ടികൾ സമൂഹത്തിന് നൽകുന്നത്. പരിസ്ഥിതി സൗഹൃദ വസ്തുക്കൾമാത്രം ഉപയോഗിച്ച് കുട്ടികൾ സ്വയം നിർമ്മിച്ച മോഡലിൻ്റെ ആശയവും കുട്ടികളുടേതാണെന്ന പ്രത്യേകതയും എടുത്തുപറയേണ്ടതാണ്. ഒന്നാംവർഷ ഇ.ഡി.എസ്.വിദ്യാർത്ഥികളായ ആദർശ് ഉണ്ണി, ഷെബിൻ അൻസാരി എന്നിവരാണ് ജില്ലാ ശാസ്ത്രമേളയിൽ ഓട്ടോമാറ്റിക് സിറ്റി അവതരിപ്പിച്ചത്. 2023 നവംബർ 30 മുതൽ ഡിസംബർ 3 വരെ തിരുവനന്തപുരത്തുവെച്ച് നടക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ പത്തനംതിട്ട ജില്ലയെ പ്രതിനിധീകരിച്ച് ഓട്ടോമാറ്റിക് സിറ്റിയുമായി കുട്ടികൾ പങ്കെടുക്കുന്നതാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കണ്ണൂരില്‍ നവവധുവിന്റെ സ്വര്‍ണം മോഷ്ടിച്ച സ്ത്രീ പിടിയില്‍

0
കണ്ണൂര്‍: കരിവെള്ളൂരിലെ വിവാഹ വീട്ടില്‍നിന്നും നവവധുവിന്റെ സ്വര്‍ണം മോഷ്ടിച്ച സ്ത്രീ പിടിയില്‍....

പാകിസ്ഥാന്‍റെ എറ്റവും വലിയ ആയുധ ദാതാവ് ചൈന

0
ദില്ലി : പഹൽഗാമിൽ നുഴഞ്ഞു കയറിയ ഭീകരർ 26 നിരായുധരായ മനുഷ്യരെ...

വ്യോമപാത പൂർണമായി അടച്ച് പാകിസ്ഥാൻ

0
ദില്ലി : ഇന്ത്യയും പാകിസ്ഥാനും തമ്മിൽ അതിർത്തിയിൽ സം​ഘർഷം തുടരുന്നതിനിടെ വ്യോമപാത...

പാക് സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാൻ ഇന്ത്യയുടെ ശ്രമമെന്ന് ആരോപിച്ച് പാകിസ്ഥാൻ

0
ദില്ലി : പാക് സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാൻ ഇന്ത്യയുടെ ശ്രമമെന്ന് ആരോപിച്ച്...