തട്ടയിൽ : മന്നം സ്മാരക ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം എൻഎസ്എസ് പന്തളം യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. രാവിലെ മുതൽ സമൂഹ പ്രാർഥനയും പുഷ്പാർച്ചനയും നടന്നു. ഇടയിരേത്ത് കുടുംബയോഗം പ്രസിഡന്റ് അഡ്വ. കെ. ജ്യോതികുമാർ, യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ.ആർ. ഗോപാലകൃഷ്ണപിള്ള, യൂണിയൻ സെക്രട്ടറി കെ.കെ. പദ്മകുമാർ, യൂണിയൻ കമ്മിറ്റി അംഗങ്ങളായ എ.കെ. വിജയൻ, കുസുമകുമാരി എൻ.ഡി. നാരായണപിള്ള, കെ. മോഹനൻ പിള്ള, സി.പി. ഹേമചന്ദ്രൻ പിള്ള, ശ്രീകുമാർ സെൻട്രൽ കമ്മിറ്റി സെക്രട്ടറി രാജേഷ്‌കുമാർ, രാജൻപിള്ള. സുരേഷ്ബാബു. കരയോഗ, വനിതാ സമാജം ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
കൊല്ലവർഷം 1104 ധനുമാസം ഒന്നാം തീയതി തട്ടയിൽ ഒരിപ്പുറത്ത് ഭഗവതീക്ഷേത്രത്തിൽ നിന്നും കൊളുത്തിയ ഭദ്രദീപം ഇടയിരേത്ത് ഭവനത്തിൽ കൊളുത്തിയാണ് സമുദായാചാര്യൻ മന്നത്ത് പദ്മനാഭൻ തട്ടയിൽ ഒന്നാംനമ്പർ എൻഎസ്എസ് കരയോഗം ഉദ്ഘാടനം ചെയ്തത്. ഈ സ്ഥലത്ത് ഇടയിരേത്ത് കുടുംബട്രസ്റ്റ് 70 ലക്ഷം രൂപ ചെലവിൽ നിർമിച്ചതാണ് മന്നം സ്മാരക ക്ഷേത്രം. 2024 ജൂലായ് ഏഴിന് നടന്ന ചടങ്ങിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരാണ് ക്ഷേത്രം സമർപ്പിച്ചത്.