Sunday, July 6, 2025 2:33 pm

തക്കാളിയുടെ ആരോഗ്യ ഗുണങ്ങൾ

For full experience, Download our mobile application:
Get it on Google Play

നമ്മൾ ദിവസേന കഴിക്കുന്ന തക്കാളിക്ക് അത്ഭുതകരമായ ആരോഗ്യ ഗുണങ്ങളുണ്ട്. തക്കാളി നിങ്ങൾക്ക് പാചകത്തിന് ആയും ജ്യൂസ് ആയും, ചർമ്മത്തിലും തക്കാളി ഉപയോഗിക്കാം. തക്കാളിയിൽ ധാരാളം ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ആന്റിഓക്‌സിഡന്റുകൾ കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് പ്രതിരോധശേഷി മെച്ചപ്പെടുത്താനും ചർമ്മത്തിന്റെ അകാല വാർദ്ധക്യം തടയാനും സഹായിക്കുന്നു. തക്കാളിയിൽ ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ്. അതുപൊലെ ഇതിൽ വിറ്റാമിനുകൾ ധാരാളമുണ്ട്. വിറ്റാമിൻ സിയും വിറ്റാമിൻ ഇയും ഒരു സംരക്ഷിത ഫലമുണ്ടാക്കുകയും ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയുകയും ചെയ്യുന്നു. ഇത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു (എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു). തക്കാളിയിൽ അടങ്ങിയിരിക്കുന്ന ലൈക്കോപീൻ പ്രോസ്റ്റേറ്റ്, സ്തനങ്ങൾ, ശ്വാസകോശം, ഓറൽ, പാൻക്രിയാസ് എന്നിവയിലെ ക്യാൻസറിനെ ഫലപ്രദമായി തടയുന്നു. തക്കാളിയിൽ അടങ്ങിയിരിക്കുന്ന ഫ്ലേവനോയ്ഡുകൾ ഗ്യാസ്ട്രിക് ക്യാൻസറിനെ തടയുന്നതിനും സഹായിക്കുന്നു.

തക്കാളിയിൽ അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിൻ കണ്ണുകളെ സംരക്ഷിക്കാൻ സഹായിക്കുന്നു. പ്രായവുമായി ബന്ധപ്പെട്ട കണ്ണുകളുടെ മാക്യുലർ ഡീജനറേഷൻ തടയാൻ ഇത് വളരെയധികം സഹായിക്കുന്നു. കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ദിവസവും ഒരു കപ്പ് തക്കാളി ജ്യൂസ് കുടിക്കാവുന്നതാണ്. തക്കാളിയുടെ ബാഹ്യ ഉപയോഗവും ആന്തരിക ഉപയോഗവും ചർമ്മത്തിൻ്റെ ആരോഗ്യത്തിന് സഹായിക്കുന്നു. ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായത് കൊണ്ടും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളത് കൊണ്ടും തക്കാളി ജ്യൂസിന്റെ പ്രാദേശിക പ്രയോഗം സൂര്യതാപമേറ്റ ചർമ്മത്തെ വളരെയധികം സഹായിക്കുന്നു. തുറന്ന സുഷിരങ്ങൾ അടയ്ക്കാനും മുഖക്കുരു ചികിത്സിക്കാനും സഹായിക്കുന്ന നേരിയ രേതസ് കൂടിയാണ് ഇത്.

വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ള തക്കാളി വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ ഇരുമ്പിന്റെ ആഗിരണത്തെ വളരെയധികം സഹായിക്കുകയും വിളർച്ച മൂലമുണ്ടാകുന്ന മുടി കൊഴിച്ചിൽ തടയുകയും ചെയ്യുന്നു. ഇരുമ്പിന്റെ കുറവ് മൂലം മുടികൊഴിച്ചിൽ ഇന്ത്യയിൽ വളരെ സാധാരണമാണ്. അത് ഇല്ലാതാക്കുന്നതിന് തക്കളി കഴിക്കാവുന്നതാണ്. തക്കാളിക്ക് നല്ല ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. മാത്രമല്ല ആന്തരിക ഉപഭോഗവും ബാഹ്യ ഉപയോഗവും വീക്കം കുറയ്ക്കാൻ സഹായിക്കുന്നു. പ്രമേഹം തടയാനും തക്കാളി നല്ലതാണ്. തക്കാളിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമാക്കുന്നതിന് തക്കാളി ജ്യൂസിന് പകരം മുഴുവൻ തക്കാളി കഴിക്കാവുന്നതാണ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അഴീക്കൽ തീരത്ത് ഡോൾഫിൻറെ ജഡം അടിഞ്ഞു

0
കൊല്ലം: അഴീക്കൽ തീരത്ത് ഡോൾഫിൻറെ ജഡം അടിഞ്ഞു. അഴീക്കൽ ഹാർബറിന് സമീപത്താണ്...

തമിഴ്നാട്ടിൽ വിവാഹാഭ്യർഥന നിരസിച്ച വനിത ഡോക്ടർക്കു നേരെ സഹപ്രവർത്തകന്റെ ആക്രമണം

0
ചെന്നൈ: തമിഴ്നാട്ടിൽ വിവാഹാഭ്യർഥന നിരസിച്ച വനിത ഡോക്ടർക്കു നേരെ സഹപ്രവർത്തകന്റെ ആക്രമണം....

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്....

കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയുമായി കൂടിക്കാഴ്ച നടത്തി മുനമ്പം സമരസമിതി

0
കോട്ടയം: കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയുമായി കൂടിക്കാഴ്ച...