തൃക്കാക്കര: ഭാരതമാത സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്, ആലുവ നിയമസഹായ വേദി, ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി എന്നിവ സംയുക്തമായി സ്കൂളുകളിൽ നിയമ സാക്ഷരതയജ്ഞം നടത്തുന്നതിന് മുന്നോടിയായി ഉദ്ഘാടന സമ്മേളനം സംഘടിപ്പിച്ചു. തൃക്കാക്കര മേരിമാത പബ്ളിക് സ്കൂളിൽ നടന്ന ചടങ്ങ് എറണാകുളം എം.പി ഹൈബി ഈഡൻ ഉദ്ഘാടനം ചെയ്തു. ബിഷപ്പ് മാർ തോമസ് ചക്യത്ത് അദ്ധ്യക്ഷത വഹിച്ചു. ഭാരത് മാത സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഫാ. സെബാസ്റ്റ്യൻ വടക്കുംപാടൻ ‘വിഷൻ 1000 സ്കൂളുകളുമായി ബന്ധപ്പെട്ട പ്രത്യേക സന്ദേശം നൽകി. വിദ്യാർത്ഥികളിൽ ഭരണഘടനാ അവ ബോധം വളർത്തിയെടുക്കുന്നതിനും അതിലൂടെ രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളിയാകേണ്ടതിൻ്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും വേണ്ടി നടത്തുന്ന ഈ യജ്ഞത്തിൻ്റെ ആദ്യഘട്ടത്തിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും 100 സ്കൂളുകളെയാണ് പരിഗണിച്ചിരുന്നത്. എന്നാൽ അത് 1000 സ്കൂളുകളിൽ നടത്തി ഈ ശ്രമം പൂർത്തീകരിയ്ക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിലൂടെ കൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂണിവേഴ്സൽ റിക്കാർഡ് ഫോറത്തിൻ്റെ യൂ.ആർ.എഫ് ലോക റിക്കാർഡും ലക്ഷ്യമിടുന്നു. സബ് ജഡ്‌ജും ജില്ലാ ലീഗൽ സർവീസസ് മെമ്പർ സെക്രട്ടറിയുമായ ആർ. ആർ രജിത, യൂണിവേഴ്സൽ റെക്കോർഡ് ഫോറം ചീഫ് എഡിറ്റർ ഡോ. ഗിന്നസ് സുനിൽ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. മേരിമാതാ പബ്ളിക് സ്കൂൾ മാനേജർ റവ. മദർ ലീ റോസ്, പ്രിൻസിപ്പൽ സിസ്റ്റർ ശോഭ ഫിലമിൻ, ഭാരതമാത സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ അസിസ്റ്റന് പ്രൊഫ. ഷില്പാ ജോസ്, മേരിമാതാ പബ്ളിക് സ്കൂൾ അദ്ധ്യാപിക ഗ്രീഷ്മ ജോയി , സിനിമാ സംവിധായകൻ വിനോദ് ലാൽ എന്നിവർ സംബന്ധിച്ചു.
WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.